city-gold-ad-for-blogger

കുബണൂരിലെ തോല്‍വിയില്‍ നിരാശനാകാതെ അബൂബക്കര്‍ കെദക്കാറും ലീഗ് പ്രവര്‍ത്തകരും; വൃക്ക രോഗിക്ക് സഹായ ഹസ്തം

ഉപ്പള: (www.kasargodvartha.com 23/11/2015) കാലങ്ങളായി ജയിച്ചിരുന്ന വാര്‍ഡില്‍ അപ്രതീക്ഷിതമായി പരാജയമേല്‍ക്കേണ്ടി വന്നപ്പോള്‍ നിരാശനാകാതെ അബൂബക്കര്‍ കെദക്കാര്‍. കുബണൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ അബൂബക്കര്‍ ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

അബൂബക്കറിന്റെയും മറ്റു നേതൃത്വത്തിലുള്ള കുബണൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ഉപ്പളയിലെ വൃക്ക രോഗിയായ ഒരു യുവാവിനു 1.20 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കി മാതൃകയായത്. അബൂബക്കര്‍ കെദക്കാര്‍ 34 വോട്ടിനാണ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 48 മണിക്കൂര്‍ തികയുന്നതിനു മുമ്പ് ഉപ്പളയിലെ ഫാറൂഖ് എന്ന യുവാവിന്റെ വൃക്ക മാറ്റി വെക്കുന്നതിനായി 30 ലക്ഷം രൂപ ആവശ്യമുണ്ടെന്ന വാര്‍ത്തയറിഞ്ഞ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ചേര്‍ന്ന് പ്രസ്തുത സഹായ നിധിയിലേക്ക് നാട്ടിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വിവിധ രാജ്യങ്ങളിലുള്ള കുബണൂര്‍ കെഎംസിസി പ്രവര്‍ത്തകരില്‍ നിന്നും സംഭാവന സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുബണൂര്‍ മേഖലാ മുസ്‌ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ സഹായധനം 1.20 ലക്ഷം രൂപ ഹംസ ഹാജി കുബണൂരില്‍ നിന്നും സ്വീകരിച്ച് വൃക്ക രോഗി സഹായ സമിതി ഭാരവാഹികളായ അബു തമാം, റൈഷാദ് ഉപ്പള എന്നിവര്‍ക്ക് കൈമാറി. ഇരു വൃക്കകളും നഷ്ടപ്പെട്ട ഫാറൂഖ് ഉപ്പളയുടെ ചികിത്സാ സഹായ നിധിയിലേക്ക് ആദ്യമായി സംഭാവന ലഭിക്കുന്നത് കുബണൂര്‍ മുസ്‌ലിം ലീഗിന്റേതാണെന്നും മുസ്‌ലിം ലീഗ് പിന്തുടര്‍ന്ന് വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആലംബഹീനര്‍ക്ക് ആശ്വാസമാണെന്നും വൃക്ക രോഗി സഹായ സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഭീമമായ ചികിത്സാ ചെലവിലേക്ക് ഇനിയും ഉദാരമതികളുടെ സംഭാവന പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോടിനെ ചടങ്ങില്‍ ആദരിച്ചു. എ.കെ അബ്ദുല്ല ഹാജി, ബി.കെ മുഹമ്മദ്, എം.ബി യൂസുഫ്, സത്താര്‍ സാഹിബ്, മുനീര്‍ ബേരികെ, ഉമ്മര്‍ അപ്പോളോ, അബ്ദുല്ല ബി.എം, ഹനീഫ് കെ.കെ നഗര്‍, അന്തു കെ.പി, ഇബ്രാഹിം ഹാജി, റസാഖ് കുബണൂര്‍, മുഹമ്മദ് ദില്‍ദാര്‍, മൂസ കെദക്കാര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.

കുബണൂരിലെ തോല്‍വിയില്‍ നിരാശനാകാതെ അബൂബക്കര്‍ കെദക്കാറും ലീഗ് പ്രവര്‍ത്തകരും; വൃക്ക രോഗിക്ക് സഹായ ഹസ്തം

Keywords : Uppala, Muslim-league, Election-2015, Helping hands, Uppala, Kasaragod, Aboobacker Kedakkar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia