ചേരങ്കൈയില്‍ മുസ്ലിം ലീഗ് കൊടിമരം നശിപ്പിച്ചു; പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെന്ന് ആരോപണം
Mar 9, 2015, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) ചേരങ്കൈയില്‍ മുസ്ലിം ലീഗിന്റെ 67-ാം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കൊടി ഉയര്‍ത്താന്‍ ഉണ്ടാക്കിയ കൊടമരം നശിപ്പിച്ചു. കൊടിമരം നശിപ്പിച്ചതിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ചേരങ്കൈ വാര്‍ഡ് കമ്മിറ്റി കാസര്‍കോട് ടൗണ്‍ പോലീസിനും ഡി.വൈ.എസ്.പിക്കും പരാതി നല്‍കി.
ഞായറാഴ്ച രാത്രിയാണ് 5,000 രൂപ ചെലവഴിച്ച് കൊടിമരം ഉണ്ടാക്കിയത്. കൊടിമരത്തിന് പെയിന്റടിച്ചു രാത്രിയോടെയാണ് പ്രവര്‍ത്തകര്‍ പോയത്. തിങ്കളാഴ്ച രാവിലെയാണ് കൊടിമരം നശിപ്പിച്ചതായി കണ്ടത്. സംഭവത്തില്‍ ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ പ്രതിഷേധിച്ചു. കൊടിമരം നശിപ്പിച്ച സമൂഹ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.