മുട്ടുകൈ ഇല്ലാത്തവന് ചെറുവിരലില്ലാത്തവനെ കളിയാക്കുന്നു: കുഞ്ഞാലിക്കുട്ടി
Jan 22, 2012, 19:37 IST
കാസര്‍കോട്: അഴിമതിക്കെതിരെയുള്ള വി.എസ്.അച്യുതാനന്ദന്റെ പോരാട്ടം മുട്ടുകൈ ഇല്ലാത്തവന് ചെറുവിരലില്ലാത്തവനെ കളിയാക്കുന്നതിന് തുല്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബന്ധുവിന് ഭൂമിദാനം നല്‍കിയതിലൂടെ അഴിമതിയുടെ പുതിയഅദ്ധ്യായമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ അഴിമതിയെയും കവച്ചുവെക്കുന്ന നീചമായ പ്രവര്‍ത്തനമാണ് സൈനികര്‍ക്കുള്ള സ്ഥലം ബന്ധുവിന് പതിച്ചുനല്‍കിയതിലൂടെ ഉണ്ടായിട്ടുള്ളത്. എന്നിട്ടും സ്വയം ന്യയീകരിച്ച് അഴിമതിവിരുദ്ധപോരാളിയാവാന് ശ്രമിക്കുന്നത് മുട്ടുകൈ ഇല്ലാത്തവന്റെ അഭിപ്രായപ്രകടനം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. രാഷ്രട്രീയ പ്രവര്‍ത്തനം ജനനന്മക്കുവേണ്ടിയാവണം മറ്റുള്ളവരെ കുറ്റപറയാനും അവരെ അപമാനിക്കാനും മാത്രമാകരുതെന്നും മന്ത്രി പറഞ്ഞു.
ബദിയഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന നടത്തി. നൗഫല്‍ നന്തി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സിഡ്ക്കോ ചെയര്മാന് സി.ടി.അഹമ്മദലി, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുല്ല, ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, സെക്രട്ടറി കെ.ഇ.എ.ബക്കര്‍, മണ്ഡലം പ്രസിഡണ്ട് എല്‍.എ.മഹ്മൂദ് ഹാജി, സെക്രട്ടറി ഹാഷിം കടവത്ത്, മുസ്ലിം ലീഗ് കര്‍ണ്ണാടക സംസ്ഥാന ട്രഷറര്‍ എന്‍.എ.അബൂബക്കര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, ട്രഷറര്‍ കെ.ബി.എം.ഷെരീഫ്, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, എ.എ.ജലീല്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, സി.വി.എം.വാണിമേല്‍, അഡ്വ.സി.എന്‍.ഇബ്രാഹിം, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ.എസ്.അഹമ്മദ്, അബ്ദുല്‍ റഹ്മാന് കോട്ട, ബദറുദ്ദീന്‍ താസിം, ചാല്‍ക്കര അബ്ദുല്ല, കെ.എസ്.മുഹമ്മദ്, എം.എസ്.മൊയ്തീന്, അന്‍വര്‍ ഓസോണ്‍, സിദ്ധീഖ് മാടത്തടുക്ക, റഫീഖ് കേളോട്ട്, ബഷീര്‍ ഫ്രണ്ട്സ്, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഹമീദ് പൊസോളിഗെ, അഡ്വ.കാസിം, ഹസ്സന് കുദുവ, പ്രസംഗിച്ചു.

Keywords: IUML, Badiyadukka, kasaragod, P.K.Kunhalikutty, inauguration,