city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി വിതരണം കാര്യക്ഷമമാക്കണം: മുസ്‌ലിം ലീഗ്

കാസര്‍കോട്: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം കെ.എസ്.ഇ.ബി. അധികൃതരോട് ആവശ്യപ്പെട്ടു.

ഒരു കാറ്റടിച്ചാല്‍ നഗരപ്രദേശത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥ നിത്യസംഭവമായി മാറിയിരിക്കുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും ചൂടും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് വൈദ്യുതി അധികൃതരുടെ ക്രൂരവിനോദം. വൈദ്യുതി ലൈനുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തുന്നതിലും മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിലും കെ.എസ്.ഇ.ബി. കാട്ടുന്ന കടുന്ന അനാസ്ഥയാണ് വൈദ്യുതി വിതരണത്തിന് തടസ്സമാകുന്നത്. വൈദ്യുതി വിതരണം സുഖകരമാക്കാന്‍ അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.വി.എം. മുനീര്‍ സ്വാഗതം പറഞ്ഞു.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കണം: മുസ്‌ലിം ലീഗ്


ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നഗരപ്രദേശത്തെ മുഴുവന്‍ വീടുകളിലും മരം നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചു. നായമ്മാര്‍മൂലയില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനവും തളങ്കരയില്‍നടക്കുന്ന മുനിസിപ്പല്‍തല പരിപാടിയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ.അബ്ദുള്ള, എല്‍.എ. മഹമൂദ് ഹാജി, ഹാഷിം കടവത്ത്, എ.എ.അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മജീദ് തളങ്കര, അബ്ബാസ് ബീഗം, വസീം ഫോര്‍ട്ട് റോഡ്, ടി.എ. മുഹമ്മദ്കുഞ്ഞി, സി.അബ്ദുല്ല, എ.കെ.അബൂബക്കര്‍ ഹാജി, സി.എച്ച്. മുഹമ്മദ് ഷാഫി, മുഹമ്മദ് ബേഡകം, സി.അബ്ദുല്ലക്കുഞ്ഞി, ടി.എ. ഇബ്രാഹിം, ടി.കെ. അഷ്‌റഫ്, എ.കെ. മുഹമ്മദ്കുഞ്ഞി, എം. അമീര്‍, അബൂബക്കര്‍പട്‌ള, റാഷിദ് പൂരണം, കെ.എ.ഹബീബ് റഹ്മാന്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ സഅദി, അമാനുള്ള അങ്കാര്‍, ബായിക്കര അബ്ദുല്ലക്കുഞ്ഞി, ടി.എം.അബ്ദുല്‍ കരീം, മുഹമ്മദ് ഷെരീഫ് സാഹിബ്, കെ.എം.അബ്ദുല്‍ അസീസ്, സിദ്ദീഖ് ചക്കര, കെ. മഹമൂദ് ഹാജി, മുജീബ് കെ.കെ.പുറം, ടി.എ.അബ്ദുല്ല, ശംസുദ്ദീന്‍ തായല്‍, ബി.എം.അബ്ദുര്‍ റഹ്മാന്‍, പി. അഹമ്മദ്കുട്ടിഹാജി, എന്‍.എ. മുഹമ്മദ്കുഞ്ഞി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, ഹബീബ് കൊല്ലമ്പാടി, ബീഫാത്വിമ ഇബ്രാഹിം, സാഹിറ, എം.എം. മുനീര്‍ പ്രസംഗിച്ചു. കെ.എം. ബഷീര്‍ നന്ദിപറഞ്ഞു.

Keywords: Kerala, Kasaragod, IUML, Electricity, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia