സി.ബി.ഐ. റിപോര്‍ട്ട് രാംദാസ് പോത്തനെ രക്ഷിക്കാന്‍ തയാറാക്കിയത്: എം.സി. ഖമറുദ്ദീന്
Jul 23, 2013, 17:39 IST
കാസര്‍കോട്: കാസര്‍കോട്ട് മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പില്‍ യൂത്ത്ലീഗ് പ്രവര്ത്തകന് ചെറുവത്തൂര്‍ കൈതക്കാട്ടെ ഷെഫീഖ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്ന് എസ്.പി. ആയിരുന്ന രാംദാസ് പോത്തന് അനുകൂലമായി സി.ബി.ഐ. കോടതിയില്‍ സമര്‍പിച്ച റിപോര്‍ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് അറിയിച്ചു.
പോലീസ് ശേഖരിച്ച വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും മാത്രമേ സി.ബി.ഐ. പരിശോധിച്ചുള്ളുവെന്നും മറ്റ് ഫോട്ടോകളോ വീഡിയോകളോ പരിശോധിക്കാന്‍ സി.ബി.ഐ. തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട മറ്റു പല തെളിവുകളും ശേഖരിക്കാന്‍ സി.ബി.ഐ. കൂട്ടാക്കിയില്ലെന്നും കമറുദ്ദീന് വ്യക്തമാക്കി.
രാംദാസ് പോത്തനെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കാനും രക്ഷപ്പെടുത്താനും വേണ്ടിയുണ്ടാക്കിയ റിപോര്‍ട്ടാണ് സി.ബി.ഐയുടേതെന്നും അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടി മുസ്ലീംലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: M.C. Khamarudheen, C.B.I, Ramdas Pothan, Kasaragod, Report, Muslim-league, Police, Killed, Leader, Attack, Photo, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
ഷെഫീഖ് |
![]() |
എം.സി. ഖമറുദ്ദീന് |
രാംദാസ് പോത്തനെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കാനും രക്ഷപ്പെടുത്താനും വേണ്ടിയുണ്ടാക്കിയ റിപോര്‍ട്ടാണ് സി.ബി.ഐയുടേതെന്നും അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടി മുസ്ലീംലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News:
കാസര്‍കോട് വെടിവെപ്പ്: റിട്ട. എസ്.പി. രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്ന് സി.ബി.ഐ