കാസര്‍കോട് ഐ.ടി.ഐയില്‍ യു.ഡി.എസ്.എഫിന് ഹാട്രിക്ക് വിജയം; മുഴുവന്‍ സീറ്റും തൂത്തുവാരി
Nov 29, 2014, 16:58 IST
വിദ്യാനഗര്‍: (www.kasargodvartha.com 29.11.2014) കാസര്‍കോട് വിദ്യാനഗര്‍ ഐ.ടി.ഐയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എം.എസ്.എഫ് - കെ.എസ്.യു സഖ്യമായ യു.ഡി.എസ്.എഫ് വിജയിച്ചു. മുഴവന്‍ സീറ്റും സഖ്യം തൂത്തുവാരി. ചെയര്‍മാനായി മുഹമ്മദ് ഷഫീഖ് ഫര്‍വാനെ തിരഞ്ഞെടുത്തു.
വിജയിച്ചവരെയും കൊണ്ട് കാസര്‍കോട് നഗരത്തില്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. മറ്റു ഭാരവാഹികള്‍: ജന. സെക്രട്ടറി - വിഷ്ണു, കെ.എസ്. ഐ.ടി.സി - മുഹമ്മദ് നൗഫല്‍ പി.എ, മാഗസിന്‍ എഡിറ്റര്‍ - മുഹമ്മദ് നാഫിഹ്, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ - സുര്‍ജിത്ത് കുമാര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി - മുഹമ്മദ് നിസാര്‍.
കാസര്‍കോട് ഐടിഐയിലെ ഹാട്രിക് വിജയം എംഎസ്എഫ് ജില്ലയിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഹമീദ് സിഐയും പ്രസ്താവനയും പ്രസ്താവനയില്‍ പറഞ്ഞു.
പല ക്യാമ്പസുകളിലും എസ്.എഫ്‌ഐ - എബിവിപി അവിഹിത കൂട്ട്‌കെട്ടുകള്‍ ഉണ്ടാക്കി ക്യാമ്പസുകളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കുള്ള താക്കീതാണ് ഈ വിജയമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Keywords : Kasaragod, College, Election, W inners, MSF, KSU, Kerala, UDSF, ITI Vidyanagar.