city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ശീതസമരത്തില്‍

ലോറി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ശീതസമരത്തില്‍
കാസര്‍കോട്: മണല്‍കടത്താന്‍ ഉപയോഗിച്ചതാണെന്ന സംശയത്തിന്റെ പേരില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ലോറി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പോലീസും റവന്യൂ അധികൃതരും തമ്മില്‍ ശീതസമരം. ആലൂര്‍ കടവില്‍ അനധികൃതമായി മണലെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. ദാമോദരന്‍, എ. മുഹമ്മദ്കുഞ്ഞി, സന്തോഷ് എന്നിവരടങ്ങുന്ന റവന്യൂ അധികൃതര്‍ ഒരു വീട്ടു മുറ്റത്ത് കയറ്റിവെച്ചിരുന്ന ടിപ്പര്‍ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റവന്യൂ അധികൃതര്‍ പിന്‍തുടര്‍ന്ന് ലോറി പിടികൂടിയതാണെന്നാണ് പറയുന്നത്. എന്നാല്‍ ലോറി ഡ്രൈവറുടെ പിതാവ് മരിച്ചതിനാല്‍ ലോറി ഓട്ടം പോകാതെ ഷെഡ്ഡില്‍ കയറ്റിവെച്ചതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. അനധികൃതമായി ലോറി കസ്റ്റഡിയിലെടുക്കുന്നതില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന ജനങ്ങള്‍ ലോറി കൊണ്ടുപോകുന്നത് തടഞ്ഞതോടെ പോലീസെത്തുകയും ലോറി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലോറി കസ്റ്റഡിയിലെടുക്കേണ്ടെന്ന് തീരുമാനിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുകയായിരുന്നു. എന്നാല്‍ തിരിച്ചുപോയ റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞത് കസ്റ്റഡിയിലെടുത്ത ലോറി പോലീസ് വീട്ടുകൊടുത്തുവെന്നാണ്. ഇതാണ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തിന് ഇടയാക്കിയത്.

Keywords: Kasaragod, Police, Sand-Lorry, Revenue department 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia