ഇസ്രാഈലിനെ മരണം തട്ടിയെടുത്തത് പ്രിയതമയെ കാണാന്‍ നാട്ടില്‍പോകാനുള്ള ഒരുക്കത്തിനിടെ; മുഹമ്മദ് ഹുസൈന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ പിതാവ് സൗദി അറേബ്യയില്‍ നിന്ന് കാസര്‍കോട്ടെത്തും
Mar 30, 2018, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2018) യു.പി സ്വദേശികളും മൊഗ്രാല്‍ പുത്തൂരില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്റെയും ഇസ്രാഈലിന്റെയും മരണത്തില്‍ തേങ്ങലടങ്ങാതെ നാട്. വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കൊപ്പളത്ത് വെച്ചാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്. തത്ക്ഷണം തന്നെ രണ്ട് യുവാക്കളുടെയും മരണം സംഭവിക്കുകയായിരുന്നു. യു.പി റാണിപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഹുസൈന്‍. സുഹൃത്ത് ഇസ്രാഈലിനൊപ്പം ടൈല്‍സിന്റെ ജോലിക്ക് കാസര്‍കോട്ടേക്ക് വന്നതായിരുന്നു.
ഹുസൈന്റെ പിതാവ് വാരിസ് അലി സൗദി അറേബ്യയിലാണ്. മരണവിവരമറിഞ്ഞ് വാരിസ് അലി സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം കാസര്‍കോട്ടെത്തുമെന്നാണ് വിവരം. യു.പി ഭഗവാന്‍പൂരിലെ ആസാദ്- ഫരീദ ദമ്പതികളുടെ മകനാണ് 22 കാരനായ ഇസ്രാഈല്‍. ഒരു വര്‍ഷം മുമ്പാണ് ഇസ്രാഈല്‍ വിവാഹിതനായത്. നാലു മാസം മുമ്പാണ് ടൈല്‍സ് ജോലിക്കായി ഇസ്രാഈല്‍ കാസര്‍കോട്ടേക്കു വന്നത്. പ്രിയതമയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇസ്രാഈല്‍. ഇതിനിടെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്.
ഇസ്രാഈലിന്റെ പിതാവ് ആസാദും കാസര്‍കോട്ടു തന്നെയാണ്. ഇസ്രാഈലിന്റെ മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മുഹമ്മദ് ഹുസൈന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. പിതാവെത്തിയതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. സിറാജ് അഹ് മദ്, സുഫിയാന്‍ അഹ് മദ്, ഖുഷ്ബു, ഷാനിയ, അഫ്രിന്‍ എന്നിവരാണ് ഇസ്രായീലിന്റെ സഹോദരങ്ങള്‍.
Related News:
കാസര്‍കോടിനെ നടുക്കി വീണ്ടും ട്രെയിന്‍ അപകടം; ഉറ്റസുഹൃത്തുക്കളുടെ മരണം നാടിന്റെ നൊമ്പരമായി, മരണത്തെ മുഖാമുഖം കണ്ട് ഷക്കീല്‍
മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Death, Israel and Hussain no more.
< !- START disable copy paste -->