city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പബ്ലിക് സര്‍വന്റ്‌സ് സഹ. സംഘത്തിന് ഐഎസ്ഒ അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com 16/03/2015) സുവര്‍ണജൂബിലി ആഘോഷിക്കുന്ന കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന് ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ അംഗീകാരം. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി സംഘം ഭാരവാഹികള്‍ക്ക് കൈമാറി.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1964ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സംഘം നിരവധി തവണ സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന നിക്ഷേപം സമാഹരിച്ചതിനുള്ള അംഗീകാരം നേടിയിരുന്നു. 2011ല്‍ സംസ്ഥാനത്തെ മികച്ച മാതൃകാസഹകരണസംഘമായും തെരഞ്ഞെടുത്തു. 50 വര്‍ഷം പിന്നിട്ട സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഐഎസ്ഒ അംഗീകാരം പുതിയ കുതിപ്പുനല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയ്യായിരത്തില്‍ പരം അംഗങ്ങളുള്ള സംഘത്തിന് ആറ് ബ്രാഞ്ചുണ്ട്. നീതി സ്‌റ്റോറും നീതി മെഡിക്കലും പ്രവര്‍ത്തിക്കുന്നു. 1990 മുതല്‍ 20 ശതമാനം വരെ ഡിവിഡന്റും അനുവദിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, കെ.പി ശങ്കരന്‍നായര്‍, ടി.കെ രാജശേഖരന്‍, ടി. വിഷ്ണുനമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പബ്ലിക് സര്‍വന്റ്‌സ് സഹ. സംഘത്തിന് ഐഎസ്ഒ അംഗീകാരം

Keywords : Kasaragod, Kerala, Press Club, Press Meet, Employees, ISO Certificate, ISO certification for public servants association.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia