city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എസ് എം കേരള ഇസ്ലാമിക് സെമിനാര്‍; സ്വാഗത സംഘം രൂപീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 11.07.2016) ഐ എസ് എം കേരള ഇസ്ലാമിക് സെമിനാറിന്റെ പ്രഖ്യാപന സമ്മേളനം കാസര്‍കോട്ട് നടന്നു. ഓഗസ്റ്റ് 20, 21 തീയതികളില്‍ കാസര്‍കോട്ട് നടക്കുന്ന കേരള ഇസ്ലാമിക് സെമിനാറിന്റെ സ്വാഗത സംഘ രൂപീകരണവും പ്രഖ്യാപനവും കെ എന്‍ എം ജില്ലാ സെക്രട്ടറി ഹാരിസ് ചേരൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് പടന്ന അധ്യക്ഷത വഹിച്ചു.

മാതാപിതാക്കളെയും നാടും വീടും കുടുംബങ്ങളെയും ഉപേക്ഷിച്ചു മതപഠനം എന്ന പേരില്‍ നാടുവിട്ട് പോകുന്നത് ആത്മീയ തീവ്രതമൂലമാണ്, ഇങ്ങനെയുളള തീവ്ര ആത്മീയത ഇസ്ലാമിന് അന്യമാണ്. ഇത് അങ്ങേയറ്റം അപകടകരമാണ്. ഇത്തരം കപട ആത്മീയതയുടെ വലയത്തില്‍ കുടുങ്ങി പോയവര്‍ അപകടം മനസിലാക്കി യഥാര്‍ത്ഥ ഇസ്ലാമിക ആശയങ്ങളിലേക്ക് തിരിച്ചുവരണമെന്നും യോഗം ചൂണ്ടിക്കാട്ടി.

ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷബീര്‍ കൊടിയത്തൂര്‍, വൈസ് പ്രസിഡണ്ട് അലി അക്ബര്‍ ഇരിവേറ്റി പ്രഭാഷണം നടത്തി. സൈനുദ്ദീന്‍ എ പി, അബ്ദുസ്സലാം നീലേശ്വരം, അലി എ ഖാദര്‍, ഹാഷിം കൊല്ലംപാടി, മുഹമ്മദലി റെഡ് വുഡ്, അക്ബര്‍ തൃക്കരിപ്പൂര്‍, ബാസിത് പി കെ പ്രസംഗിച്ചു.

സ്വാഗത സംഘം: അബ്ദുല്‍ ലത്വീഫ് പടന്ന (മുഖ്യ രക്ഷാധികാരി), ഹാരിസ് ചേരൂര്‍ (ചെയര്‍മാന്‍), അക്ബര്‍ തൃക്കരിപ്പൂര്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദലി റെഡ് വുഡ് (ട്രഷറര്‍), സബ് കമ്മറ്റി ദഹവത്ത് (ഡോ. കെ പി അഹ് മദ്, അബ്ദുല്‍ ഹമീദ്), ഫൈനാന്‍സ് (മുസ്തഫ തളങ്കര, ഹാഷിം കൊല്ലംപാടി) പബ്ലിസിറ്റി (ഇബ്രാഹിം കാലിക്കറ്റ്, സൈനുദ്ദീന്‍), മീഡിയ (അലി എ ഖാദര്‍, നിസ്രിന്‍), രെജിസ്‌ട്രേഷന്‍ (മുഹമ്മദ് കനിയടുക്കം, ഇബ്രാഹിം ചാംബലം), റെക്കോര്‍ഡിങ്ങ് (ഹനീഫ് ഖാസി, കരീം) സ്റ്റാള്‍ (മുഹമ്മദ് ഹെല്‍ത്ത്, ബാസിത് പടന്ന), ഫുഡ് (സലാം ഹാജി, മുനീര്‍), വളണ്ടിയര്‍ (ഹാരിസ് മസ്താന്‍, അബ്ദുര്‍ റഹ് മാന്‍), റിസപ്ഷന്‍ (സൈനുദ്ദീന്‍, ഷരീഖ്) ലൈറ്റ് ആന്‍ഡ് സൗണ്ട് (മൊയ്തീന്‍ കാവുങ്കാല്‍, ഉസ്മാന്‍), വനിതാ വിങ്ങ് (ആഇശ ശംനാട്, സുബൈദ സ്വലാഹിയ്യ).

ഐ എസ് എം കേരള ഇസ്ലാമിക് സെമിനാര്‍; സ്വാഗത സംഘം രൂപീകരിച്ചു

Keywords : Kasaragod, Conference, Inauguration, Seminar, ISM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia