ഐ.എസ്.എം. ജില്ലാ ഹദീസ് സെമിനാര്‍ ചെറുവത്തൂരില്‍
Oct 21, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 21/10/2016) വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന് കീഴില്‍ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ജില്ലാ ഹദീസ് സെമിനാര്‍ ഒക്ടോബര്‍ 23 ഞായറാഴ്ച വൈകുന്നേരം നാലു മണി മുതല്‍ 9.30 വരെ ചെറുവത്തൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് നബി, സാമൂഹ്യ പാഠങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ നൗഫല്‍ മദീനി, ഫദ്‌ലുല്‍ഹഖ് ഉമരി, മൂസ സ്വലാഹി കാര, മുജീബ് ഒട്ടുമ്മല്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

Keywords: Kasaragod, Kerala, Seminar, Cheruvathur, ISM District Hadees Seminar in Cheruvathur.