city-gold-ad-for-blogger

ഐ എസ് എം 'പുസ്തക പ്രയാണം' തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 04.05.2016) വര്‍ഗീയ, വിഭാഗീയ പ്രവണതകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധത്തിന്റെ മികച്ച മാധ്യമം വായനയാണെന്ന പ്രഖ്യാപനത്തോടെ ഐ എസ് എം, ആള്‍ കേരള മൊബൈല്‍ യുവത പുസ്തക പ്രയാണത്തിന് സംസ്ഥാനത്ത് തുടക്കമായി. തീവ്രവാദവും യാഥാസ്ഥിതിക ചിന്തകളും പിടിമുറുക്കുന്ന സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് അക്ഷരങ്ങള്‍ കൊണ്ട് മാത്രമേ ഒരു സാംസ്‌കാരിക നവോത്ഥാനം സാധ്യമാവൂ എന്നും, മനുഷ്യരുടെ ഉണര്‍വിനും വിചാര സംസ്‌കരണത്തിനും വായന സംസ്‌കാരം വളര്‍ന്നുവരണമെന്നും ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.

ഐ എസ് എം സംസ്ഥാന സമിതി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് തുടക്കം കുറിച്ച പരിപാടി ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അസീസ് മേപ്പയ്യൂര്‍ ഉദ്ഘാടനം ചെയ്തു. ഷാക്കിര്‍ ബാബു കുനിയില്‍, ഡോ. നവാസ് കൊടുങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുര്‍ റഊഫ് മദനി, എം എം അബൂബക്കര്‍ സിദ്ദീഖ്, ആരിഫ് തെക്കില്‍, സക്കീര്‍ കോഴിക്കോട് സംസാരിച്ചു.

ഐ എസ് എം 'പുസ്തക പ്രയാണം' തുടങ്ങി

Keywords : Programme, Inauguration, ISM, Books. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia