ഇസ്ലാമിക കഥാപ്രസംഗവും വിദ്യാര്‍ത്ഥി ഫെസ്റ്റും 15ന് ആരംഭിക്കും
Jan 12, 2015, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2015) പള്ളം തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹമ്മദ് നബി (സ)യുടെ 1489-ാം ജന്മദിനത്തോടനുബന്ധിച്ച മീലാദാഘോഷം ജനുവരി 15 മുതല്‍ 18 വരെ വിപുലമായി ആഘോഷിക്കും. 15, 16 തീയ്യതികളില്‍ ഏഴ് മണിക്ക് ഇസ്‌ലാമിക കഥാപ്രസംഗത്തിന് എം.എം. പൊയില്‍ കോഴിക്കോട് നേതൃത്വം നല്‍കും.
അത്ഭുത പ്രവാചകന്‍ കണ്ണീരില്‍ കുതിര്‍ന്ന മംഗലം എന്ന വിഷയത്തില്‍ കഥാപ്രസംഗം നടക്കും. 17ന് സ്വലാത്ത് മജ്‌ലിസും 10 ഓളം മദ്‌റസകളുടെ അറബനമുട്ട് പ്രദര്‍ശനവും നടക്കും. 18ന് രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥി ഫെസ്റ്റും രാത്രി ഒമ്പത് മണിക്ക് നടക്കുന്ന പൊതുസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഹാജി പുതിയപുര ശംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സമസ്ത പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, 10 ക്ലാസുകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യു.എ.ഇ പള്ളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഏര്‍പെടുത്തിയ സ്വര്‍ണമെഡല്‍ വിതരണം അഷ്‌റഫ് പാദാര്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പി.എ. അബ്ദുല്ല ഹാജിയും, ട്രോഫി വിതരണം പി.എ. അന്‍വറും, ക്യാഷ് അവാര്‍ഡ് സലീം പാദാറും നിര്‍വ്വഹിക്കും.
ഇസ്മാഈല്‍ അഹ്‌സനി, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ മൗലവി, ഇല്യാസ് മൗലവി, എ.എം. ഹാരിസ്, ഹനീഫ് കട്ടപ്പണി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, യൂസുഫ് മിസ്ബ, പി.എ. താജുദ്ദീന്‍, എ.കെ. ബദ്‌റുദ്ദീന്‍, നജീബ് കട്ടപ്പണി പ്രസംഗിക്കും.

Keywords : Kasaragod, Kerala, Islamic Speech, Pallam, Thanveerul Islam Madrasa.