city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങളുടെ ജീവിതത്തെ മാറ്റാം, മനഃശക്തിയിലൂടെ: അതീഖു റഹ് മാന്‍ ഫൈസി

കാസര്‍കോട്: (www.kasargodvartha.com 23/08/2016) ഈലാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് സൈക്കോളജി കോഴ്‌സിന്റെ ത്രിദിന ശില്‍പശാല മൊഗ്രാല്‍ ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബില്‍ഡിംഗില്‍ നടന്നു. മനുഷ്യന്‍ ആധുനിക ലോകത്ത് മനഃശാന്തി തേടി അലഞ്ഞ് അശാന്തിയുടെ തീരങ്ങളില്‍ എത്തുന്ന പ്രവണതയാണുള്ളത്. മദ്യവും മയക്കുമരുന്നും വിദ്വേഷവും വെറുപ്പും നിരാശയും മൂലം മനുഷ്യ മനസ്സുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസമോ, സാമൂഹിക നിലവാരമോ, സമ്പത്തോ കൊണ്ട് ആര്‍ക്കും മനഃസമാധാനം ലഭിക്കുന്നില്ല. കസ്തൂരി ശരീരത്തില്‍ വഹിച്ചുകൊണ്ട് സുഗന്ധം അന്വേഷിക്കുന്നതുപോലെ സ്വന്തം ഹൃദയത്തിലെ ദൈവീക പ്രകാശം അറിയാതെ മനുഷ്യന്‍ നട്ടം തിരിയുകയാണ്. നാം ആരാണ്? എന്തിനാണ്? എവിടേക്കാണ്? എന്ന സൃഷ്ടാവിന്റെ ചൈതന്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടത് എന്നുള്ള സന്ദേശം കണ്ണാടിപ്പള്ളി ചീഫ് ഇമാമും പ്രമുഖ മോഡേണ്‍ ഇസ്‌ലാമിക് സൈക്കോളജിസ്റ്റും ഹിപ്‌നോതെറാപ്പി കൗണ്‍സിലറുമായ അതീഖു റഹ് മാന്‍ ഫൈസി വിശദീകരിച്ചു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകളും കുടുംബങ്ങളും പങ്കെടുത്ത്, ലളിതവും സാര സമ്പൂര്‍ണവുമായ മനഃശാസ്ത്ര തന്ത്രങ്ങളിലൂടെയുള്ള ദൃശ്യ ശ്രാവ്യ അനുഭൂതികള്‍ സ്വായത്തമാക്കി. വിവിധ സെക്ഷനുകളിലായി ഇസ്‌ലാമിക് സൈക്കോളജി, എന്‍ എ പി, ടി എ ഹിപ്‌നോതെറാപ്പി തുടങ്ങിയവയുടെ തെറാപ്പികളും പ്രായോഗിക തലങ്ങളും പരിശീലിപ്പിച്ചു.

ഫൗണ്ടേഷന്റെ പ്രവര്‍ത്തന മേഖല ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ വിഭാഗത്തിന്റെ കീഴില്‍ ജാതി - മത - ഭേദമന്യേ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സൗജന്യ സേവന പരിചരണങ്ങള്‍ വ്യവസ്ഥാപിതമായി നടത്താനും സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മറ്റു സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും തിരുമാനമെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള കൗണ്‍സിലിംഗ് പഠന പരിശീലന ക്ലാസുകളും എല്ലാ മാസവും നടക്കുമെന്നും പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ അറിയിച്ചു.

നിങ്ങളുടെ ജീവിതത്തെ മാറ്റാം, മനഃശക്തിയിലൂടെ: അതീഖു റഹ് മാന്‍ ഫൈസിസിവില്‍ സര്‍വീസ് കോച്ചിംഗ്, കൗണ്‍സിലിംഗ്, ഇസ്‌ലാമിക് സൈക്കോളജി പ്രഥമ ശുശ്രൂഷ, നീന്തല്‍, സ്വയ രക്ഷാ പാഠങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, ഹോം കെയര്‍ തുടങ്ങിയവയ്ക്ക് കേരളത്തിലെ മികച്ച ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുകളുടെയും ട്രെയിനര്‍മാരുടെയും വിദഗ്ധ പാനല്‍ തയ്യാറാക്കിയാണ് പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്.


Keywords : Kasaragod, Meet, Programme, Atheeq Rahman Faizy, Islamic psychology workshop conducted. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia