കോട്ടിക്കുളത്ത് നാലു ദിവസത്തെ മതപ്രഭാഷണ പരമ്പര
Jan 16, 2013, 14:11 IST
50 വര്‍ഷം പിന്നിട്ട കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ കെട്ടിട പുനര്‍നിര്‍മാണ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18ന് രാത്രി എട്ടു മണിക്ക് ജമാഅത്ത് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ ഹാജി ഉദ്ഘാടനം ചെയ്യും. ടി.പി അമീറലി അധ്യക്ഷത വഹിക്കും. ഇ.പി അബൂബക്കര്‍ അല്‍ഖാസിമി മതപ്രഭാഷണം നടത്തും.
19ന് രാത്രിയും അദ്ദേഹത്തിന്റെ പ്രഭാഷണം തുടരും. 20ന് റഫീഖ് അഹ്മദ് ബാഖവിയും, 21ന് എ.എം നൗഷാദ് ബാഖവിയും മതപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സി. ഹമീദ് ഹാജി, യു.കെ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല മമ്മു ഹാജി, റഫീഖ് അങ്കക്കളരി, ഹനീഫ പള്ളിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Kottikulam, Madrasa, Kasaragod, Kerala, Kerala Vartha, Kerala News.