ഹദ്ദാദ് മുസ്ലിം ജമാഅത്ത് അന്നസീഹ 2016 ഡിസംബര്‍ 17 മുതല്‍ 31 വരെ
Dec 17, 2016, 09:30 IST
ബേക്കല്‍: (www.kasargodvartha.com 17/12/2016) ഹദ്ദാദ് മുസ്ലിം ജമാഅത്ത് അന്നസീഹ 2016 ഡിസംബര്‍ 17 മുതല്‍ 31 വരെ ബേക്കല്‍ ഹദ്ദാദ് നഗറില്‍ വെച്ച് നടക്കും. ഡിസംബര്‍ 17-18 തീയ്യതികളില്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന കലാപരിപാടികള്‍ നടക്കും. ഡിസംബര്‍ 19ന് ഉച്ചക്ക് 12.30 മണിക്ക് ഇസ്ലാമിക്ക് എക്സിബിഷന് ശൈഖുന ബേക്കല്‍ ഉസ്താദിന്റെ അധ്യക്ഷതയില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന്് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് അവതരിപ്പിക്കുന്ന സൂഫി ഗസല്‍ ഖവാലിയും രാത്രി 11 മണിക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കരയുടെ നേതൃത്വത്തില്‍ കൂട്ടുപ്രാര്‍ത്ഥനയും നടക്കും.
20, 21, 22, തീയ്യതികളില്‍ വൈകുന്നേരം 3.30 മുതല്‍ ബേക്കല്‍, പള്ളിക്കര, കോട്ടിക്കുളം എന്നീ റൈഞ്ച് പരിധിയില്‍പെട്ട 50 ല്‍ പരം മദ്രസ്സകളിലെ
വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും 23 ന് വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും. രാത്രി 8 മണിക്ക് ഷംസുദ്ദീന് ലത്വീഫി (ഖത്തീബ് ഹദ്ദാദ് ജുമാ മസ്ജിദ്) പ്രഭാഷണം ഉല്‍ഘാടനം ചെയ്യും.
24ന് രാത്രി 7.30ന് നവാസ് മന്നാനി പനവൂര്‍, 25ന് രാത്രി 7.30ന് ഹാഫിള് അഫ്സല് ഖാസിമി (കൊല്ലം) 26, 27, തിയ്യതികളില്‍ രാത്രി 7.30ന് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, 28ന് രാത്രി 7.30ന് ഡോ: ഫാറൂഖ് നഈമി, 29ന് രാത്രി 7.30ന്് കാഞ്ഞാര്‍ അഹമ്മദ് ഖബീര്‍ ബാഖവി, 30ന്് രാത്രി 7.30 ന് കെ എം അന്‍വര്‍ മന്നാനി (ചീഫ് ഇമാം നെയ്യാറ്റിന്‍കര) എന്നിവര്‍ പ്രഭാഷണം നടത്തും. 31ന് ളുഹ്ര് നിസ്കാരാനന്തരം ഹദ്ദാദ് റാത്തീബും അസര്‍ നിസ്കാരാനന്തരം അന്നദാനവും നടത്തും.
ഡിസംബര്‍ 19 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ ഇസ്ലാമിക് പ്രദര്‍ശനം ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് സ്ക്രീനോട് കൂടിയ സ്ഥല സൗകര്യവും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ സമയങ്ങളില്‍ എക്സിബിഷന് കാണാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി അറിയിച്ചു.
Keywords: Kasaragod, Bekal, Jamaath-committe, Annaseeha 2016, Haddad jama-ath Islamic preaching December 17-31.