കാസര്‍കോട് റെയ്ഞ്ച് ഇസ്ലാമിക് കലാ മേള ഏപ്രില്‍ 14, 15 തീയതികളില്‍
Apr 5, 2012, 14:25 IST

കാസര്‍കോട്: കാസര്‍കോട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക് കലാ മേള ഏപ്രില്‍ 14, 15 ചൂരി വാദി ഹുദയില്‍ വെച്ച് നടക്കും. 24 മദ്റസ കളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം അധ്യാപക വിദ്യാര്‍ത്ഥി പ്രതിഭകള്‍ എഴുപതോളം ഇനങ്ങളില്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
എസ്.പി സലാഹുദ്ദീന്‍ (ചെയര്‍മാന്‍), ഇബ്രാഹിം ഹാജി ചൂരി, എം.എച്ച്.അബ്ദുല്ല കുഞ്ഞി ചൌക്കി, സലീം അക്കര ബദര്‍ നഗര്‍ (വൈസ് ചെയര്‍മാന്‍മാര്‍), സുബൈര്‍ നിസാമി ദിടുപ്പ(ജന.കണ്‍വീനര്‍), ഹനീഫ് കമ്പാര്‍, ബാതിഷ മൌലവി ചൌക്കി, നൂറു ദ്ദീന്‍ കോട്ടക്കുന്ന്, അബ്ദുസ്സലാം മൌലവി ബദര്‍ നഗര്‍ (ജോ.കണ്‍വീനര്‍മാര്‍) അബ്ദുല്ല കുന്നില്‍ അട്ക്കത്ത് ബയല്‍ (ട്രഷറര്‍).
എസ്. സലാഹുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ നിസാമി ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഹസനി സ്വാഗതവും നൂറുദ്ദീന്‍ കോട്ടക്കുന്ന് നന്ദിയും പറഞ്ഞു. ഇബ്രാഹിം ഹാജി ചൂരി, അബ്ദുല്ല കുന്നില്‍ അട്ക്കത്ത് ബയല്‍, ബാതിഷ മൌലവി ചൌക്കി, മുഹമ്മദ് ഹനീഫ് ദാരിമി, ഹസൈനാര്‍ മൌലവി, കരീം ഫൈസി, അബ്ദുല്‍ റഹ്മാന്‍ മൌലവി, ശാഹിദ് മൌലവി, സൈനുദ്ദീന്‍ ചൂരി, നിഷാദ് ചൂരി, ജുനൈദ് ചൂരി, സവാദ്, ഷരീഫ്, ബിലാല്‍, ജാവിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod range Islamic Kalamela