ജില്ലാ ഇസ്ലാമിക് കലാമേള: മുഅല്ലിം വിഭാഗത്തില്‍ കോട്ടിക്കുളം ജേതാക്കള്‍
May 20, 2012, 22:38 IST
പൊവ്വല്‍: പൊവ്വലില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ജില്ലാ ഇസ്ലാമിക കലാമേളിയില്‍ മുഅല്ലിം വിഭാഗത്തില്‍ 54 പോയിന്റ് നേടി കോട്ടിക്കുളം റെയിഞ്ച് ഓവറോള്‍ കിരീടം നേടി. മലയാള പ്രസംഗത്തില്‍ മേല്‍പറമ്പ് മുനീറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടിയും ഹിഫ്ള് മത്സരത്തില്‍ കീഴൂര്‍ ജംഗ്ഷന്‍ ഇനാറത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന് അഷ്റഫ് മൌലവിയും ചാര്‍ട്ട് നിര്‍മ്മാണത്തില്‍ ചെമ്പിരിക്ക ദിറായത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകരന് മഹ്മൂദ് ഫൈസിയും കോട്ടയത്ത് നടക്കുന്ന സംസ്ഥാന മേളക്ക് അര്‍ഹത നേടി.
എസ്.വൈ.എസ്. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. കലാം ഓവറോള്‍ ട്രോഫി സമ്മാനിച്ചു. 25 റെയിഞ്ചുകള്‍ മത്സരിച്ച ജില്ലാ കലാമേളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റെയിഞ്ചിന് കിരീട നേട്ടം സമ്മാനിച്ച അധ്യാപകരെ കളനാട് നടന്ന പ്രവര്‍ത്തക സമിതിയോഗം അഭിനന്ദിച്ചു. വി.പി. മുഹമ്മദ് മൌലവി അധ്യക്ഷത വഹിച്ചു. ഖാലിദ് മൌലവി, കെ.പി. അബ്ദുല്‍ ഖാദര്‍, ആലിക്കുഞ്ഞി ദാരിമി, ശംസുദ്ദീന്‍ അസ്അദി, യൂസുഫ് ഫൈസി, മൊയ്തു മൌലവി, ഹസൈനാര്‍ മൌലവി, സലീം റഷാദി, ഉസ്മാന്‍ ഹാമിദി, ഹസൈനാര്‍ മദനി, പൂക്കുഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മൌലവി, ജമാലുദ്ദീന്‍ മുസ്ല്യാര്‍, മൂസ മൌലവി, ഫാറൂഖ് കൊല്ലമ്പാടി പ്രസംഗിച്ചു.
Keywords: Islamic Fest, Kottikulam, Winner, Povval, Kasaragod