സമൂഹ സംസ്‌കരണത്തിനുള്ള ഒറ്റമൂലി ഖുര്‍ആന്‍ പഠനം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍
Apr 11, 2013, 19:14 IST
നീലേശ്വരം: സമൂഹത്തെ സംസ്‌ക്കരിച്ചെടുക്കുന്നതിന് ഏറ്റവും നല്ല ഒറ്റമുലി ഖുര്‍ആന്‍ പഠനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം നിര്‍മിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഈ സംരംഭം പ്രശംസാര്‍ഹമാണ് സമുഹം ഇന്ന് അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരം ഖുര്‍ആനെ
ഉള്‍ക്കൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു
നീലേശ്വരം ഖാസി ആല്‍ഹാജ് ഇ. കെ. മഹ്മൂദ് മുസ്ലിയാര്‍, പാണക്കാട് ശഫീഖലി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി, താജുദ്ദീന്‍ ബാഖവി, അബുബക്കര്‍ ബാഖവി, ഇ. കെ. കുഞ്ഞബ്ദുല്ല, ഇ. കെ. അബ്ദുര്‍ റഹ്മാന്‍, റഫീഖ് കോട്ടപ്പുറം, കെ. യുസഫ് ഹാജി, സൈനുദീന്‍. എന്‍. പി, പോമാടം കരീം ഹാജി, ഓര്‍ച്ച അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Keywords: Cherussery Sainudheen Musliyar, Nileshwaram, Samastha, Quran study center, Inaguration, Kottappara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News