city-gold-ad-for-blogger

പ്രതികളെ കണ്ടെത്താനായില്ല; ട്രെയിന്‍ അട്ടിമറി ആരോപണമുയര്‍ന്ന കേസുകള്‍ ഐ എസ് ഐ ടി എഴുതി തള്ളി

കാസര്‍കോട്: (www.kasargodvartha.com 23.11.2017) പ്രതികളെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ അട്ടിമറി ആരോപണമുയര്‍ന്ന കേസുകള്‍ ഐ എസ് ഐ ടി എഴുതി തള്ളി. കാസര്‍കോട്, കുമ്പള, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കുമ്പള- കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച തീവ്രവാദ ബന്ധമുള്ള കേസാണ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഐടി) എഴുതി തള്ളിയത്.

2011 സെപ്റ്റംബര്‍ 12, 23, തീയതികളില്‍ നടന്ന അട്ടിമറിശ്രമ കേസില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ പട്ടികയില്‍പ്പെടുത്തിയാണ് അന്വേഷണം അവസാനിപ്പിച്ചത്. കാസര്‍കോട് ജില്ലയില്‍ ട്രെയിനുകള്‍ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു 2012 ല്‍ കേസ് ഐഎസ്ഐടിക്കു കൈമാറിയത്. കോഴിക്കോട് യൂണിറ്റ് അന്വേഷിച്ച കേസ് മാസങ്ങള്‍ക്കു മുമ്പാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അവസാനിപ്പിച്ചത്. ഇതുസംബന്ധിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകള്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ടെന്ന കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുമുണ്ടായത്.

സംസ്ഥാനത്ത് വേരോട്ടമുള്ള മതതീവ്രവാദസംഘടനയ്ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സുരക്ഷാ വിഭാഗം സംശയിച്ചിരുന്നു. എന്നാല്‍, ആരാണ് കൃത്യം നിര്‍വഹിച്ചതെന്നു കണ്ടെത്താന്‍ സാധിച്ചില്ല. സംസ്ഥാനത്ത് ട്രെയിന്‍ അട്ടിമറിശ്രമം നടത്തുമ്പോഴോ അതിനു മുമ്പ് ഇതു കണ്ടെത്തുമ്പോഴോ പോലീസ് എങ്ങനെ അന്വേഷിക്കുമെന്നറിയാനായിരുന്നു ഇതെന്നാണു വിലയിരുത്തുന്നത്. 12ന് കുമ്പള കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ മൈല്‍ക്കുറ്റികള്‍ ഇട്ടതായിരുന്നു ആദ്യസംഭവം. ഈ ഭാഗത്തു വെച്ചു ട്രെയിന്‍ പാളം തെറ്റിയാല്‍ വാമഞ്ചൂര്‍ പാലത്തിനു സമീപം മറിയുകയും ബോഗികള്‍ പുഴയില്‍ വീഴുകയും ചെയ്യും. അയതേസമയം, അവിടെ കല്ലു സ്ഥാപിച്ചതും ട്രെയിന്‍ പാളം തെറ്റണമെന്നു കരുതിക്കൊണ്ടല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഗുഡ്സ് ട്രെയിന്‍ കടന്നു പോകവെ, ട്രാക്കിലുള്ള മൈല്‍ക്കുറ്റി പൊടിഞ്ഞു. കോണ്‍ക്രീറ്റിലെ ഇരുമ്പുകമ്പി ട്രാക്കില്‍ത്തട്ടി തീപ്പൊരിയുണ്ടായപ്പോള്‍ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

23ന് രാത്രി 10ന് മഞ്ചേശ്വരത്തിനും ഉപ്പളയ്ക്കുമിടയില്‍ 20 കിലോയുള്ള കല്ലിട്ടതായിരുന്നു രണ്ടാമത്തെ സംഭവം. കല്ലില്‍ത്തട്ടി ട്രെയിന്‍ മറിയില്ലെന്ന് ഉറപ്പായിരുന്നു. ഇതു തൊഴിലാളി സംഘടനാ നേതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. ഈ രണ്ടു സംഭവങ്ങള്‍ക്ക് ശേഷമാണ് ചെറുവത്തൂര്‍ സ്റ്റേഷനില്‍ വ്യാജ പൈപ്പ് ബോംബ് സ്ഥാപിച്ചത്.
കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചു വയറും രണ്ടു ബാറ്ററികളുമാണുണ്ടായിരുന്നത്. ഇതു ബോംബു സ്‌ക്വാഡുള്‍പ്പെടെയുള്ളവര്‍ പരിശോധിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനും റെയില്‍വേ പോലീസിനും ആരെയും പിടികൂടാനോ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഐഎസ്ഐടിയുടെ കോഴിക്കോട് യൂണിറ്റ് സിഐയായിരുന്ന ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നത്.
പ്രതികളെ കണ്ടെത്താനായില്ല; ട്രെയിന്‍ അട്ടിമറി ആരോപണമുയര്‍ന്ന കേസുകള്‍ ഐ എസ് ഐ ടി എഴുതി തള്ളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Train, Accuse, ISIT Write down Train sabotage cases

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia