ഇശല്‍മാല കുടുംബ സംഗമം ശനിയാഴ്ച കോഴിക്കോട്ട്
Aug 13, 2015, 15:28 IST
കോഴിക്കോട്: (www.kasargodvartha.com 13/08/2015) കേരളത്തിലെ മികച്ച മാപ്പിളപ്പാട്ട് രചയിതാക്കളും, ഗായകരും, ഗവേഷകരും, പൊതുപ്രവര്‍ത്തകരുമടങ്ങിയ ഇശല്‍മാല കുടുംബത്തിന്റെ ആദ്യത്തെ സംഗമം ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഫോര്‍ട്ട് കിങ്ങ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി എം.കെ. മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് റംലാ ബീഗത്തിനുള്ള ഫ്ലാറ്റിന്റെ പ്രമാണ കൈമാറ്റവും പ്രമുഖരെ ആദരിക്കുന്ന ചടങ്ങും നടക്കും. ഗാനമേളയും സംഘടിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ. അബ്ദുല്‍ സലാം, ഫൈസല്‍ എളേറ്റില്‍, യു.കെ. യൂസുഫ്, നൗഷാദ് അരിക്കോട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kozhikode, Kasaragod, Kerala, Ishal Mala, Press club, Press meet, Kozhikode press club, Ishal Mala programme on Saturday.
Advertisement:
മന്ത്രി എം.കെ. മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് റംലാ ബീഗത്തിനുള്ള ഫ്ലാറ്റിന്റെ പ്രമാണ കൈമാറ്റവും പ്രമുഖരെ ആദരിക്കുന്ന ചടങ്ങും നടക്കും. ഗാനമേളയും സംഘടിപ്പിക്കും.
Advertisement: