city-gold-ad-for-blogger

കുമ്പള ടോൾ പ്ലാസ സമരം: മൂന്നാഴ്ചത്തെ ജയിൽവാസം; ഒടുവിൽ ഇർഷാദിന് ജാമ്യം, വൈകുന്നേരത്തോടെ പുറത്തിറങ്ങും

Irshad Kumbla, a protest leader of the Kumbla toll plaza struggle.
Photo: Special Arrangement

● കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശനിയാഴ്ച ഉച്ചയോടെയാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
● ഇർഷാദിന്റെ ജയിൽവാസം സംബന്ധിച്ച് കാസർകോട് വാർത്ത നൽകിയ റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു.
● ടോൾ പ്ലാസ നിർത്തലാക്കിയെങ്കിലും അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇർഷാദിന് കഴിഞ്ഞിരുന്നില്ല.
● ഗർഭിണിയായ ഭാര്യയും രണ്ട് കടകളുടെ ചുമതലയുമുള്ള ഇർഷാദിന്റെ വിയോഗം കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
● മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ് ജയിലിലെത്തി ഇർഷാദിനെ സന്ദർശിച്ചിരുന്നു.

കാസർകോട്: (KasargodVartha) കുമ്പള ടോൾ പ്ലാസ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി റിമാൻഡിലായി ജയിലിൽ കഴിയുകയുമായിരുന്ന ഇർഷാദ് കുമ്പളയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഇർഷാദിന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഏക ആശ്രയം

ടോൾ പ്ലാസ നിർത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ച് നടന്ന സമരത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഇർഷാദ്, സമരവുമായി ബന്ധപ്പെട്ട കേസിലാണ് റിമാൻഡിലായത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രവർത്തകർ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നെങ്കിലും, ഇർഷാദ് മാത്രം ജയിലിൽ തുടരുകയായിരുന്നു. 

ഗർഭിണിയായ ഭാര്യയും കുമ്പളയിലെ രണ്ട് ഷോപ്പുകളുടെ ചുമതലയും ഉൾപ്പെടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഇർഷാദിനായിരുന്നു. ജാമ്യം വൈകിയതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നു.

മാധ്യമ വാർത്തയും എം.എൽ.എയുടെ ഇടപെടലും

ടോൾ പ്ലാസ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനുശേഷം നാടൊന്നാകെ ആഘോഷത്തിൽ മുഴുകിയപ്പോൾ ഇർഷാദ് ജയിലിൽ കഴിയുന്നത്തിന്റെ സങ്കടങ്ങൾ സംബന്ധിച്ച് 'കാസർകോട് വാർത്ത'യിൽ ലത്തീഫ് ആദൂർ നൽകിയ റിപ്പോർട്ട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോൾ വിഷയം നിയമസഭയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് ഉന്നയിക്കുകയും ചെയ്തിരുന്നു. 

irshad kumbla granted bail in toll plaza protest case


  
നിയമസഭയിലായിരുന്ന ആക്ഷൻ കമ്മറ്റി ചെയർമാൻ കൂടിയായ എ.കെ.എം അഷറഫും സമരസമിതി ഭാരവാഹികളും ഇർഷാദിനെ കഴിഞ്ഞ ദിവസവും ജയിലിൽ സന്ദർശിച്ചിരുന്നു. ജാമ്യത്തിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. അത് നിറവേറ്റപ്പെടുകയും ചെയ്തു.

ആഘോഷം കാണാനാവാതെ

സമരത്തെ തുടർന്ന് ടോൾ അടച്ചുപൂട്ടിയെങ്കിലും ജയിലിലായതിനാൽ ഇർഷാദിന് അതിന്റെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിലുള്ള വിഷമം ഇർഷാദ് തന്നെ ജയിലിൽ വന്ന് കണ്ടവരോട് പങ്കുവെച്ചിരുന്നു. 

കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചതോടെ, കോടതി ഉത്തരവ് ജയിലിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇർഷാദ് ശനിയാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങും.

പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Irshad Kumbla, a key figure in the Kumbla toll plaza protest, was granted bail by Kasargod CJM court after three weeks in jail.

#KumblaTollPlaza #IrshadKumbla #KasargodNews #AKMAshraf #Justice #TollProtest #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia