city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ കാര്‍ഡിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസറെ പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.07.2017) റേഷന്‍ കാര്‍ഡിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസറെ പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളാണ് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദുവിനെ ഉപരോധിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

പുതിയ റേഷന്‍ കാര്‍ഡില്‍ വ്യാപകമായുണ്ടായ ക്രമക്കേടുകളെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചത്. റേഷന്‍ കാര്‍ഡില്‍ അര്‍ഹരായ പലരും ബിപിഎല്‍ പട്ടികയ്ക്ക് പുറത്തായപ്പോള്‍ അനര്‍ഹര്‍ പലരും ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടുകയും ചെയ്തുവെന്നും ആക്ഷേപമുണ്ട്.

രാവിലെ 9.30 മുതല്‍ തന്നെ പഞ്ചായത്ത് അംഗങ്ങള്‍ താലൂക്ക് ഓഫീസിലെത്തിയിരുന്നുവെങ്കിലും 10.30 മണി കഴിഞ്ഞാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ എത്തിയത്. അതാത് വാര്‍ഡംഗങ്ങളുമായി ചര്‍ച്ച ചെയ്ത് ക്രമക്കേടുകള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമീള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശീന്ദ്രന്‍ മടിക്കൈ, അബ്ദുര്‍ റഹ്മാന്‍, സി പി ഐ അംഗം വി ശശി, ബി ജെ പി അംഗം ബിജി ബാബു തുടങ്ങിയവരും ഉപരോധത്തിന് നേതൃത്വം നല്‍കി.
റേഷന്‍ കാര്‍ഡിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസറെ പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Ration Card, Irregularities in Ration card; Taluk supply officer blocked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia