city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രമക്കേട്; ബാങ്ക് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2017) വീടു നിര്‍മ്മാണത്തിനായി സ്വന്തം പേരില്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തപ്പോള്‍ അനുബന്ധമായി ഈടുവെക്കേണ്ട രേഖകള്‍ സമര്‍പ്പിക്കാതെ കൃത്രിമം കാട്ടി വായ്പ തരപ്പെടുത്തിയെന്ന ആരോപണത്തില്‍ ബാങ്ക് മാനേജരെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചിത്താരി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ടൗണ്‍ ബ്രാഞ്ച് മാനേജരും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ മധു കൊളവയലിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

നേരത്തേ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറിയായിരുന്ന മധു സിപിഎം കൊളവയല്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആറുമാസം മുമ്പ് സിപിഎമ്മില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ചില മുതിര്‍ന്ന നേതാക്കളുടെ താല്‍പ്പര്യത്തെ തുടര്‍ന്നാണ് മധുവിനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരേ വീട്ടില്‍ നിന്നും രണ്ടുപേര്‍ ലോക്കല്‍ കമ്മിറ്റിയില്‍ അംഗങ്ങളാകുന്നതിനെതിരെ അണികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മികച്ച സംഘാടകനായിരുന്ന സഹോദരന്‍ ഗംഗാധരനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് മധുവിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മധുവിന്റെ തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധ നിലപാടിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കുമ്പോള്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്നിരിക്കെ മാനേജര്‍ പദവി ദുരുപയോഗം ചെയ്ത് മതിയായ രേഖകളില്ലാതെ വായ്പയെടുത്തതായി ഓഡിറ്റിംഗില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് മധു കൊളവയലിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. ബാങ്കിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോട് ധിക്കാരപരമായി പെരുമാറുന്നതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
ക്രമക്കേട്; ബാങ്ക് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, suspension, Irregularities; Bank manager suspended

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia