ബൈക്കില്‍ 96 കുപ്പി വിദേശമദ്യം കടത്തിയ സംഭവം; പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗസംഘം അറസ്റ്റില്‍
Aug 22, 2017, 10:57 IST
ബദിയടുക്ക: (www.kasargodvartha.com 22/08/2017) ബൈക്കില്‍ 96 കുപ്പി വിദ്യശമദ്യം കടത്തുന്നതിനിടെ പോലീസിനെ കണ്ടപ്പോള്‍ ബൈക്കും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ടംഗസംഘം അറസ്റ്റിലായി. പെര്‍മുദെ കയ്യാറിലെ വിഷ്ണുകുമാര്‍ (26), കയ്യാറിലെ പി സന്ദേശ് (21) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 13 ന് വൈകുന്നേരം പെര്‍മുദെയില്‍ പോലീസ് സംഘം വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഇരുവരും ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്ക് പോലീസ് പരിശോധിച്ചപ്പോള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തുകയായിരുന്നു. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുകയും രണ്ടുപേരും അറസ്റ്റിലാവുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Police, Arrest, Liquor, Bike,Liquor smuggling case accused arrested
Keywords: News, Badiyadukka, Kasaragod, Police, Arrest, Liquor, Bike,Liquor smuggling case accused arrested