കോടികളുടെ തട്ടിപ്പ്; പ്രതികളെ സിബിഐ മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോയി
Apr 10, 2012, 15:58 IST
വെള്ളരിക്കുണ്ട് : മദ്ധ്യപ്രദേശില്‍ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിറ്റാരിക്കാല്‍ സ്വദേശികളായ സഹോദരങ്ങളെ സിബിഐ ഹൊസ്ദുര്‍ഗ് കോടതിയുടെ അനുമതിയോടെ മദ്ധ്യപ്രദേശിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.
ചിറ്റാരിക്കാല്‍ കുറുഞ്ചേരിയിലെ ജോയി മാത്യൂ (50), സഹോദരന്‍ ബേഡകത്തെ ജേക്കബ് മാത്യു (47) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയുടെ അനുമതിയോടെ സിബിഐ അന്വേഷണ സംഘം മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോയത്.
മദ്ധ്യപ്രദേശിലും ദുബായിലുമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ജോയിയും ജേക്കബും സിബിഐ അന്വേഷണത്തെതുടര്‍ന്ന് മുങ്ങുകയായിരുന്നു. ആദ്യം ദുബായില്‍ തട്ടിപ്പ് നടത്തിയ സഹോദരങ്ങള്‍ പിന്നീട് മദ്ധ്യപ്രദേശിലെത്തി അവിടുത്തെ കമ്പനിയില്‍ നിന്നും കോടികള്‍ തട്ടി കടന്നുകളയുകയായിരുന്നു. ഇരുവരും ചിറ്റാരിക്കാലിലുണ്ടെന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസമാണ് സിബിഐ അന്വേഷണ സംഘം ഇവിടെയെത്തിയത്. ചിറ്റാരിക്കാല്‍ പോലീസിന്റെ സഹായത്തോടെയാണ് ജോയിയെയും ജേക്കബിനെയും സിബിഐ പിടികൂടിയത്.

Keywords: Vellarikundu, Kasaragod, CBI, Accuse