വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രണയ സന്ദേശം കാമുകന്‍ കണ്ടതിലുള്ള മനോവിഷമം മൂലം
Oct 24, 2012, 19:08 IST
നീലേശ്വരം: എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ശാരി കൃഷ്ണ (20) ആത്മഹത്യ ചെയ്യാന്‍ കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ മൊബൈലിലേക്ക് അയച്ച പ്രണയ സന്ദേശം കാമുകന്‍ കണ്ടതിലുള്ള മനോവിഷമം മൂലമാണെന്ന് പോലീസ് അന്വേഷണ ത്തില്‍ വ്യക്തമായി.
ചീമേനി എഞ്ചിനീയറിംങ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ശാരിക്ക് ഇതേ കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിലേക്ക് നിരവധി തവണ പ്രണയ സന്ദേശങ്ങള്‍ അയച്ചിരുന്നു. ശാരിയുടെ ഫോണ്‍ കാമുകനായ മടിക്കൈ സ്വദേശി രാഗേഷ് പരിശോധിച്ചപ്പോള്‍ പ്രണയ സന്ദേശങ്ങള്‍ കണ്ടെത്തി.
ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് രാഗേഷ് ശാരിയുമായി നേരിട്ടും മൊബൈല്‍ ഫോണിലൂടെയും സംസാരിച്ചിരുന്നു. ഇത് മൂലമുണ്ടായ കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് ശാരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കിഴക്കന്‍ കൊഴുവലിലെ രാധാകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകളായ ശാരിയെ ഒക്‌ടോബര്‍ 17 ന് രാവിലെയാണ് വീട്ടിനകത്തെ കിടപ്പ് മുറിയിലുള്ള കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ശാരിയുടെ കിടപ്പ് മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തതോടെയാണ് യുവതിയുടെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായത്. മടിക്കൈയിലെ 26 കാരനായ രാഗേഷുമായി ശാരി പ്രണയത്തിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും തെളിഞ്ഞതോടെ രാഗേഷിനെ നീലേശ്വരം എസ്.ഐ. കെ. പ്രേംസദന്‍ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
മുള്ളേരിയയിലും കണ്ണൂരിലും കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന രാഗേഷ് ശാരിയുമായി അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ചില പ്രൊജക്ടുകള്‍ തയ്യാറാക്കാനായി കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പലപ്പോഴും വന്നിരുന്ന ശാരി രാഗേഷുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ശാരിയെ വിവാഹം കഴിക്കാന്‍ രാഗേഷ് തീരുമാനിക്കുകയും രണ്ടുപേരുടെയും വീട്ടുകാര്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തു.
ഇതിനിടെ ശാരിയുടെ മൊബൈല്‍ ഫോണ്‍ രാഗേഷ് പരിശോധിച്ചപ്പോള്‍ പ്രണയ സന്ദേശങ്ങള്‍ കണ്ടെത്തി. ഇതേ കുറിച്ച് രാഗേഷ് ചോദിച്ചപ്പോള്‍ ചീമേനി എഞ്ചിനീയറിംങ് കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അയച്ചതാണ് സന്ദേശങ്ങളെന്ന് ശാരി മറുപടി നല്‍കി. ഇനി ഇത്തരം സന്ദേശങ്ങള്‍ സ്വീകരിക്കരുതെന്ന് രാഗേഷ് ശാരിക്ക് ഒരു മാസം മുമ്പ് താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷവും ശാരിയുടെ ഫോണിലേക്ക് പ്രണയ സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയ രാഗേഷ് ശാരിയെ വഴക്ക് പറയുകയും മാനസികമായി അകലുകയും ചെയ്തു.
തന്റെ പ്രൊജക്ടുമായി രണ്ട് വിദ്യാര്‍ത്ഥികളും സഹകരിക്കുന്നുണ്ടെന്നും അവരെ പിണക്കിയാല്‍ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് പ്രണയ സന്ദേശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തതെന്നും ശാരി മറുപടി നല്‍കിയെങ്കിലും രാഗേഷിനെ അനുനയിപ്പിക്കാനായില്ല. ഒക്‌ടോബര്‍ 16 ന് രാത്രി രാഗേഷ് ശാരിയുടെ മൊബൈലിലേക്ക് വിളിച്ച് പ്രണയ സന്ദേശത്തിന്റെ പേരില്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന ശാരിയെ പിറ്റേ ദിവസം കിടപ്പ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശാരിക്ക് പ്രണയ സന്ദേശം അയച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കോളജിലെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ രാഗേഷിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Keywords: Engineering, Student, Suicide, Love, Message, Mobile, Police, Enquiry, Nileshwaram, Kasaragaod, Kerala, Malayalam news