5 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Apr 27, 2013, 12:46 IST
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡനത്തിനിരയായ അഞ്ചുവയസുകാരി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ദാവണ്‍ഗരെ സ്വദേശിയും കാഞ്ഞങ്ങാട് തെരുവത്ത് താമസക്കാരനുമായ മാരുതി (45) ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കുട്ടിയുടെ അടുത്ത ബന്ധുവായ ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഏപ്രില്‍ 17 നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
അടുത്ത വീട്ടില്‍ ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മാതാവ് പോലീസിന് മൊഴിനല്‍കി. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാവ് ഓടിയെത്തിയത്. ബഹളം വെച്ചപ്പോള്‍ തന്നെയും കൂടെയുണ്ടായിരുന്ന സഹോദരിയെയും മാരുതി മര്‍ദിച്ചുവെന്നും അവര്‍ പരാതിപ്പെട്ടു. മാരുതിയുടെ ഭീഷണിയില്‍ ഭയന്ന ഇവര്‍ അന്ന് പരാതി നല്‍കിയില്ല.
പിന്നീട് കുട്ടിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാല്‍, എസ്.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
പീഡനത്തിനിരയായ കുട്ടിയെ പത്തുദിവസമായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാരുതി അനുവദിച്ചില്ലെന്ന് മാതാവ് മൊഴിനല്‍കി. പ്രതിയുടെ മകനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Keywords: Rape, Child, Case, House, Hosdurg, Mobile-Phone, Hospital, Police, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.