city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാഇഷ് ബന്ധമെന്ന സംശയം; പള്ളി ഇമാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പോലീസ് കാഞ്ഞങ്ങാട്ടും പടന്നയിലും അന്വേഷണം നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/08/2016) തീവ്രവാദസംഘടനയായ ദാഇഷുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത പള്ളി ഇമാം വയനാട് കമ്പളക്കാട് ഒന്നാംമൈലിലെ ടി ഹനീഫയെ(26)ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കാഞ്ഞങ്ങാട്ടും പടന്നയിലും അന്വേഷണം നടത്തി. മുംബൈയില്‍ ഹോട്ടല്‍ ബിസിനസുകാരനും കാസര്‍കോട് പടന്ന സ്വദേശിയുമായ അഷ്ഫാഖിന് ദാഇഷുമായി ബന്ധം പുലര്‍ത്താന്‍ പ്രേരണ നല്‍കുന്ന വിധത്തില്‍ മതപ്രഭാഷണം നടത്തിയെന്നാണ് ഹനീഫക്കെതിരെ മുംബൈ പോലീസ് ആരോപിക്കുന്ന കുറ്റം.

യു എ പി എ നിയമപ്രകാരമാണ് ഹനീഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഷ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹനീഫക്കെതിരെ പോലീസ് കേസെടുത്തത്. ഹനീഫ നേരത്തെ പടന്നയില്‍ നടത്തിയ പഠനക്ലാസുകള്‍ അഷ്ഫാഖിന്  ദാഇഷില്‍ ചേരാന്‍ പ്രേരണയായെന്നാണ് മജീദ മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. കൊച്ചി സ്വദേശിനിയായ മെറിനെ മതം മാറ്റി ദാഇഷില്‍ ചേരാന്‍ പ്രേരിപ്പിച്ച കേസിലെ പ്രതികളും മൂംബൈ സ്വദേശികളുമായ ഖുറേഷിയും റിസ് വാനും ഈ കേസിലും പ്രതികളാണ്.

ദാഇഷ് ബന്ധമെന്ന സംശയം; പള്ളി ഇമാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പോലീസ് കാഞ്ഞങ്ങാട്ടും പടന്നയിലും അന്വേഷണം നടത്തിമുംബൈ പോലീസിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കണ്ണൂര്‍ ഡി വൈ എസ് പി പി പി. സദാനന്ദനും സംഘവും കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പെരിങ്ങത്തൂരില്‍ നിന്നും ഹനീഫയെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ കണ്ണൂരിലെത്തിയ സി ഐ വിനയ് ഖോര്‍പഡെയുടെ നേതൃത്വത്തിലുള്ള മുംബൈ പോലീസ് സംഘത്തിന ഹനീഫയെ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. പിന്നീട് ഹനീഫയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ മുംബൈ പോലീസ് കാഞ്ഞങ്ങാട്ടും പടന്നയിലുമെത്തുകയായിരുന്നു. അന്വേഷണത്തിന് സഹായിക്കാന്‍ മുംബൈ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിന്റെയും ചന്തേര പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്.

അതേ സമയം ഹനീഫക്ക് ദാഇഷുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്നാണ് കേരള പോലീസ് പറയുന്നത്. ഹനീഫയുടെ പ്രസംഗങ്ങള്‍ പരിശോധിച്ചതില്‍ ദാഇഷിനെ പിന്തുണക്കുന്ന പരാമര്‍ശങ്ങളൊന്നും കണ്ടെത്താനായില്ല. ദാഇഷിനെ എതിര്‍ത്താണ് ഹനീഫ സംസാരിച്ചതെന്നും പോലീസ് പറഞ്ഞു. മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പുതന്നെ കേരള പോലീസ് ഹനീഫയെക്കുറിച്ച് അന്വേഷണം നടത്തുകയും പ്രസംഗങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

Keywords:  Kasaragod, Kerala, Kanhangad, Police, Investigation, Mumbai, Investigation in Padanna and Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia