ട്രെയിന്‍ യാത്രക്കിടെ കാണാതായ പതിനാറുകാരിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു
Oct 3, 2017, 19:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2017) സഹോദരിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ പെണ്‍കുട്ടിക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് കൊളവയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കണ്ണൂര്‍ തോട്ടട സമാജ്വാദി കോളനിയിലെ പതിനാറുകാരിയായ പെണ്‍കുട്ടിയെയാണ് കാണാതായത്.
പെണ്‍കുട്ടിയും സഹോദരിയും കഴിഞ്ഞ ദിവസം രാവിലെ ട്രെയിനില്‍ കണ്ണൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് സഹോദരിയെ കാണാതായ വിവരം അനുജത്തി അറിഞ്ഞത്. ഈ പെണ്‍കുട്ടി യാത്ര അവസാനിപ്പിച്ച് കാഞ്ഞങ്ങാട്ടെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് മാതാവ് പരാതി നല്‍കിയത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ തമിഴ്നാട് സ്വദേശിനിയെയും കാണാതായിട്ടുണ്ട്. യുവതിയുടെ സഹോദരന്‍ വിജയിന് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കാനായി തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയതാണെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, complaint, Train, Investigation for missing girl