ബാങ്കില്‍ നിന്നും സബ്സിഡിയില്‍ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയ ആള്‍ക്കെതിരെ അന്വേഷണം
Jul 14, 2017, 20:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) ഭൂപണയ ബാങ്കില്‍ നിന്നും സബ്സിഡിയില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ആള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ് പരിസരത്തെ നിരവധി പേരില്‍ നിന്നും പണം തട്ടിയത്. വീടിന്റെ പുരയിടത്തിന്റെയും ആധാരം പണയപ്പെടുത്തി ഹൊസ്ദുര്‍ഗ് ഭൂപണയബാങ്കില്‍ നിന്നുമാണ് ഇവരെല്ലാം ലോണ്‍ സമ്പാദിച്ചത്. പകുതി തുക സബ്സിഡിയായി ലഭിക്കുമെന്നും ഈ സബ്സിഡിയില്‍ പകുതി തനിക്ക് നല്‍കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
ഇത് പ്രകാരം ലോണ്‍ ലഭിച്ചപ്പോള്‍ അതില്‍ പലരും അമ്പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇയാള്‍ക്ക് നല്‍കി. എന്നാല്‍ ലോണിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പണം തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നും നോട്ടീസ് വന്നപ്പോഴാണ് ഇവര്‍ തട്ടിപ്പിനിരയായതായി അറിഞ്ഞത്. ഇതിനിടയില്‍ ഇയാള്‍ മുങ്ങുകയും ചെയ്തു. ലോണ്‍ എടുത്തവര്‍ ബാങ്കില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അത്തരമൊരാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സബ്സിഡി എന്നൊരു സംവിധാനം ബാങ്കിലില്ലെന്നും വിവരം ലഭിച്ചു. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയുമായി എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Investigation, Bank, Investigation for cheating case accused
Keywords: Kasaragod, Kerala, Kanhangad, news, Investigation, Bank, Investigation for cheating case accused