city-gold-ad-for-blogger

മൂന്ന് ലക്ഷത്തിന് 12 ലക്ഷം അടച്ചുതീര്‍ത്തിട്ടും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണി; യുവ ദമ്പതികളുടെ പരാതിയില്‍ സയനബാബുവിനെതിരെ അന്വേഷണം

നീലേശ്വരം:  (www.kasargodvartha.com 14.08.2018) യുവ ദമ്പതികളുടെ പരാതിയില്‍ നീലേശ്വരത്തെ ബ്ലേഡ്മാഫിയാ സംഘത്തലവന്‍ സയന ഓഡിയോ വീഡിയോ ഉടമ മെയിന്‍ ബസാറിലെ സയന ബാബുവിനെതിരെ ഡിജിപിയുടെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.

വ്യാപാരി ദമ്പതികള്‍ ബാബുവിന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ സമയത്ത് വ്യാപാരിയുടെയും ഭാര്യയുടെയും ഒപ്പിട്ട ചെക്കുകളും, മുദ്രക്കടലാസുകളും വാങ്ങിയിരുന്നു. പിന്നീട് പലിശയും കൊള്ളപ്പലിശയുമായി 12 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും ചെയ്തു. പലിശ കൊടുത്ത് മുടിഞ്ഞ വ്യാപാരി ഒടുവില്‍ കച്ചവടം പൂട്ടേണ്ടി വന്നു. പിന്നീട് പലിശക്കായി ബാബു ഗുണ്ടകളെ ഉപയോഗിച്ച് വ്യാപാരിയെ ശാരീരികവും മാനസികവുമായി അക്രമിക്കുകയും ഒപ്പിട്ട ചെക്കുകളും മുദ്രക്കടലാസുകളും വെച്ച് ദമ്പതികള്‍ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും ചെയ്തു.

മൂന്ന് ലക്ഷത്തിന് 12 ലക്ഷം അടച്ചുതീര്‍ത്തിട്ടും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണി; യുവ ദമ്പതികളുടെ പരാതിയില്‍ സയനബാബുവിനെതിരെ അന്വേഷണം

തുടര്‍ന്നു ഗുണ്ടകളെ ഉപയോഗിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ദമ്പതികള്‍ മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

ബാബുവിന്റെ കൊള്ളപ്പലിശയില്‍ കുടുങ്ങി നിരവധി വ്യാപാരികള്‍ നീലേശ്വരത്ത് വഴിയാധാരമായിട്ടുണ്ടെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്ല നിലയില്‍ ഫാന്‍സി സെന്റര്‍ നടത്തിയിരുന്ന യുവാവ് കൊള്ളപ്പലിശ നല്‍കി ഒടുവില്‍ കട തന്നെ അടച്ചുപൂട്ടേണ്ടി വന്നു. നീലേശ്വരത്തെ ഒരു ബസുടമയും ബസ് സ്റ്റാന്‍ഡ് പരിസരത്തെ തന്നെ ഒരു പഴയ അനാദിക്കട നടത്തിയിരുന്ന യുവാവും ബാബുവില്‍ നിന്നും പണം വാങ്ങി വഴിയാധാരമായവരാണ്. ചെറുവത്തൂര്‍ സ്വദേശിനിയായ ഒരു എല്‍ഐസി ഏജന്റിന് ജോലി പോലും നഷ്ടപ്പെട്ടത് ബാബുവിന്റെ ബ്ലേഡില്‍ കുടുങ്ങിയാണെന്നും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, Kasaragod, News, Threatening, case, Complaint, Couples, Investigation against blade mafia leader Sayana Babu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia