ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം : അന്വേഷണ ഉദ്യോഗസ്ഥനെ നാടകീയമായി മാറ്റി
Dec 12, 2012, 19:59 IST
കാസര്‍കോട്: പ്രമാദമായ ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നാടകീയമായി സ്ഥലം മാറ്റി. സഫിയ വധക്കേസ് അന്വേഷിച്ച് തെളിയിച്ച ഡി.വൈ. എസ്.പി. കെ.വി. സന്തോഷ്‌കുമാറിനെയാണ് മാറ്റിയത്. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് കാസര്‍കോട് ഓഫീസിലെ ഡി.വൈ.എസ്.പി. പ്രേമരാജിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. നാടിനെ നടുക്കിയ കൊലക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്‌തേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
2001 സെപ്തംബർ 26 ന് ആണ് സി.പി.എം. ചെങ്കള ലോക്കല്‍ കമ്മിറ്റിയംഗവും പൊതുമരാമത്ത് കരാറുകാരനുമായ ബേവിഞ്ചയിലെ അബ്ദുര്‍ റഹ്മാന്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടത്. വീട്ടിനകത്തെ കിടപ്പുമുറിയില്‍ കഴുത്തറുത്തനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിവിധ സംഘങ്ങള്‍ അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തസാഹചര്യത്തിലാണ് കെ.വി. സന്തോഷിന് അധിക ചുമതല നല്‍കിയത്. അന്വേഷണ സംഘത്തിലേക്ക് നേരത്തെ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ സഹായിച്ച പോലീസുകാരുടെ സേവനവും നല്‍കിയിരുന്നു.
അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവുകയും കൊല നടത്തിയത് ഗോവയിലെ പ്രൊഫഷണല്‍ കൊലയാളികളെ ഉപയോഗിച്ചാണെന്നും കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തെ ഏര്‍പാടാക്കിയവരെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളും സംഘം മനസ്സിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സംശയിക്കുന്നരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതോടെ ഏതാനും പേര്‍ നാട്ടില്‍ നിന്നും മുങ്ങി.

Keywords: Murder-Case, Bevinja, DYSP, Accuse, Police, Kasaragod, Abdul Rahman, Santhosh Kumar, Kerala.