ഏയ് ഓട്ടോ പദ്ധതിക്കെതിരെ ഐ എന്‍ ടി യു സിയും രംഗത്ത്
Aug 1, 2019, 20:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.08.2019) കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏയ് ഓട്ടോക്കെതിരെ സി ഐ ടി യുവിനും ബി എം എസിനും പുറമെ ഐ എന്‍ ടി യു സിയും രംഗത്ത് വന്നു. നഗരത്തിലെ കെ എസ് ടി പി റോഡില്‍ നിലവില്‍ യു ടേണ്‍ ഇല്ലാത്തതിനാല്‍ ഈ പദ്ധതി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി വി ബാലകൃഷ്ണനും ഡിവിഷന്‍ സെക്രട്ടറി സതീശന്‍ മാവുങ്കാലും പറഞ്ഞു.
നിലവില്‍ നഗരത്തിലെ ഗതാഗതകുരുക്കും അനുബന്ധ റോഡുകള്‍ ഇല്ലാത്തതും പദ്ധതി നടപ്പിലാക്കുന്നതിന് പ്രതിബന്ധമാണ്. ഇതു സംബന്ധി ച്ച് തൊഴിലാളി സംഘടന നേതാക്കള്‍ പലവട്ടം ചെയര്‍മാന് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല. ഏയ് ഓട്ടോ നടപ്പാക്കുമ്പോള്‍ ഓട്ടോറിക്ഷകള്‍ക്ക് ജി പി എസ് സംവിധാനം ഘടിപ്പിക്കേണ്ടി വരും. ഇതിന് 12,000 രൂപയാണ് ചിലവാക്കേണ്ടി വരിക.
ഇന്നത്തെ സാഹചര്യത്തില്‍ ഇത് തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ലെന്നും നേതാക്കള്‍ പറഞ്ഞു. മീറ്റര്‍ ഇല്ലാത്തതിനാല്‍ ചാര്‍ജ്ജ് കൂടുതല്‍ വാങ്ങാന്‍ കഴിയാത്തതിനാലാണ് ഏയ് ഓട്ടോയെ തൊഴിലാളികള്‍ എതിര്‍ക്കുന്നത് എന്ന ചില കുബുദ്ധികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐ എന്‍ ടി യു സി നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Auto-rickshaw, INTUC against Aye Auto Project
< !- START disable copy paste -->