കയ്യൂര്‍ ഐ ടി ഐ ഇന്റര്‍വ്യൂ
Jul 12, 2012, 16:01 IST
കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അര്‍ഹരായവരുടെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെക്കാനിക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, കോപ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 13നും ഇലക്‌ട്രോണിക് മെക്കാനിക്ക്, ഡീസല്‍ മെക്കാനിക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലേക്കുള്ള ഇന്റര്‍വ്യൂ 16നും ഡി-സിവില്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നീ ട്രേഡുകളിലേക്കുള്ള ഇന്റര്‍വ്യൂ 19നും നടത്തുന്നതാണ്. അര്‍ഹരായ എല്ലാവര്‍ക്കും ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിട്ടുണ്ട്. ഫോണ്‍: 0467-2230980.
പോളിടെക്‌നിക്ക് കോഴ്‌സ് : 25 വരെ അപേക്ഷിക്കാം
പെരിയ: പെരിയയിലുള്ള കാസര്‍കോട് ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2012-13 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന സൗജന്യ പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും ക്ഷണിച്ച അപേക്ഷയുടെ തീയ്യതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു.

അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായവരും 2012 മെയ് 31ന് പതിനഞ്ച് വയസ്സ് പൂര്‍ത്തിയായവരും ആയിരിക്കണം. അപേക്ഷാ ഫോറം പെരിയയിലുള്ള പോളിടെക്‌നിക്ക് കോളേജില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസ്സല്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇന്റര്‍വ്യൂ ജൂലൈ 27ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0467-2234020, 9446735944 എന്നീ നമ്പറുകളില്‍ ലഭിക്കും.
Keywords: Interview, Kayyur, ITI, Admission, Polytechnic, Periya, Kasaragod