city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്തുരോഗത്തിന്റെയും മറ്റു ചര്‍മരോഗങ്ങളുടെയും ചികിത്സാരംഗത്തെ ഗവേഷണങ്ങളും കണ്ടെത്തലുകളും: രാജ്യാന്തര സെമിനാര്‍ 22 മുതല്‍

കാസര്‍കോട്: (www.kasargodvartha.com 20.01.2018) മന്തുരോഗത്തിന്റെയും മറ്റു ചര്‍മരോഗങ്ങളുടെയും ചികിത്സാരംഗത്തെ ഗവേഷണങ്ങളും കണ്ടെത്തലുകളും ചര്‍ച്ച ചെയ്യുന്നതിനായി കാസര്‍കോട് ഉളിയത്തടുക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി (ഐ എ ഡി)യുടെ ആഭിമുഖ്യത്തില്‍ ജനുവരി 22 മുതല്‍ 26 വരെ രാജ്യാന്തര സെമിനാര്‍ നടക്കുമെന്ന് ഡയറക്ടര്‍ ഡോ. എസ് ആര്‍ നരഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്തുരോഗത്തിന്റെയും മറ്റു ചര്‍മരോഗങ്ങളുടെയും ചികിത്സാരംഗത്തെ ഗവേഷണങ്ങളും കണ്ടെത്തലുകളും: രാജ്യാന്തര സെമിനാര്‍ 22 മുതല്‍

രാജ്യത്തെയും വിദേശത്തുമുള്ള പ്രമുഖ ഗവേഷകരുടെ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും ഇതോടനുബന്ധിച്ച് നടക്കും. 22നു രാവിലെ 8.30ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡെര്‍മറ്റോളജി എമിരിറ്റസ് പ്രൊഫ. ടെറന്‍സ് റ്യാന്റെ നേതൃത്വത്തില്‍ മന്തുരോഗികള്‍ക്കായി ദേശീയ മെഡിക്കല്‍ ക്യാമ്പ്. തുടര്‍ന്നു നടക്കുന്ന യോഗ പ്രദര്‍ശനത്തിന് ഹരിദ്വാര്‍ പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഷിര്‍ലി ടെല്ലസ് നേതൃത്വം നല്‍കും.

10.45നു പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യും. ഡോ. ഡേവിഡ് ചാന്‍ഡ്ലര്‍, അശോക് രാമന്‍, പ്രൊഫ. ദിനകര്‍ സീതാറാം, പ്രൊഫ. ക്രിസ്റ്റീന്‍ മോഫറ്റ്, ഡോ. ഗുരുപ്രസാദ്, ഡോ. അനന്തറാം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഐഎഡിയില്‍ പുതുതായി നിര്‍മിച്ച സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മെഡിസിന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്തിന്റെ കെട്ടിടോദ്ഘാടനം 26നു രാവിലെ 9.30നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. അഞ്ചു പതിറ്റാണ്ടുകാലമായി മഞ്ചേശ്വരത്ത് സേവനം നടത്തുന്ന ഡോ. രമാനന്ദ ബനാരിയെ ചടങ്ങില്‍ ആദരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uliyathadukka, Public helth, Sector, Revenue minister, International Seminar in Institute of applied Dermatology Kasargod
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia