ജില്ലയില്‍ പലയിടത്തും സി.പി.എമ്മിനകത്ത് പടലപ്പിണക്കം
Nov 8, 2012, 22:17 IST
കാഞ്ഞങ്ങാട്: ബേഡകത്ത് സി.പി.എമ്മില്‍ വിഭാഗീയത ശക്തമായിരിക്കെ ജില്ലയില്‍ പലയിടത്തം സി.പി.എമ്മിനകത്ത് പടലപ്പിണക്കം രൂക്ഷമായി. പുതുക്കൈ, മടിക്കൈ, തുരുത്തി, പനയാല്‍, നീലേശ്വരം ലോക്കല്‍ കമ്മിറ്റികളിലാണ് പടലപ്പിണക്കം തുടങ്ങിയത്.
സിപിഎം ബേഡകം ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. പാര്‍ട്ടി ഔദ്യോഗിക പാനലില്‍പെട്ട അഞ്ചുപേരെ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സമര്‍ത്ഥമായി തോല്‍പ്പിച്ച സംഭവം ബേഡകത്ത് സിപിഎമ്മിലുണ്ടാക്കിയ പൊട്ടിത്തെറി ചെറുതൊന്നുമല്ല.
സംസ്ഥാന-ജില്ലാ നേതൃത്വവത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പാര്‍ട്ടി ചട്ടക്കൂട്ടിലൊതുക്കി പ്രശ്നം പരിഹരിച്ചുവെന്ന് നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പല ലോക്കല്‍ കമ്മിറ്റികളും യോഗം പോലും ചേരാന്‍ തയ്യാറാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബേഡകം മോഡല്‍ സംഭവം ജില്ലയിലെ പല ലോക്കല്‍ സമ്മേളനങ്ങളിലും നടന്നിരുന്നു.
നീലേശ്വരത്തും പുതുക്കൈയിലും തുരുത്തിയിലും പനയാലിലും മടിക്കൈയിലും ഔദ്യോഗിക പാനലില്‍പെട്ട നിരവധി പേര് പരാജയപ്പെട്ട സംഭവം നടന്നിരുന്നു. ഇതേതുടര്‍ന്ന് തോറ്റവര്‍ മിക്കവരും ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് ഇത്തരം പരാതികളില്‍ അന്തിമ തീര്‍പ് കല്പിക്കേണ്ടത്.
ബേഡകം ജില്ലാ നേതൃത്വത്തിന് മുന്നില്‍ കീറാമുട്ടിയായതോടെ ലോക്കല്‍ കമ്മിറ്റികളില്‍ നടന്ന വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്തി ജംബോ ഏരിയ കമ്മിറ്റി രൂപീകരിച്ച സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റികളിലും ഇത്തരത്തിലുള്ള നിലപാടുകളോ തീരുമാനങ്ങളോ ജില്ലാ നേതൃത്വത്തിന് കൈക്കൊള്ളേണ്ടിവരും. ബേഡകം ധാരണ പുറത്തുവന്നതോടെ ലോക്കല്‍ കമ്മിറ്റികളില്‍ വിഭാഗീയതയുടെ സാമ്പിള്‍ വെടിക്കെട്ട് ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

Keywords: Bedakam, CPM, Committee, Kasaragod, Kerala, Party, Malayalam News