city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി എഞ്ചിനീയറിങ് കോളജില്‍ അന്തര്‍ദേശീയ ശാസ്ത്രസമ്മേളനം

ചീമേനി: (www.kasargodvartha.com 19/04/2016) ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തിനു വഴിതെളിക്കുന്ന 'സ്മാര്‍ട്ട് ഗ്രിഡ്' മേഖലയുടേയും, പാരമ്പര്യേതര ഊര്‍ജ സ്രോത സ്സുകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി നൂതന ആശയങ്ങളുമായി ചീമേനി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗം സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ അന്തര്‍ദേശീയ സമ്മേളനം 21 മുതല്‍ 23 വരെ ബേക്കല്‍ ലളിത് റിസോട്ടില്‍ നടക്കും. സമ്മേളന ഉദ്ഘാടനം 21 നു രാവിലെ 10 മണിക്ക് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ ബിജുകുമാറിന്റെ അധ്യക്ഷതയില്‍ മുന്‍ വി എസ് എസ് സി ഡയറക്ടര്‍ പത്മശ്രീ ചന്ദ്രദത്തന്‍ നിര്‍വഹിക്കും.

ഡിജിറ്റല്‍ രംഗത്തെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, ഊര്‍ജ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്നതും, അതോടൊപ്പം പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ കോര്‍ത്തിണക്കി വികസനരംഗത്ത് സമൂലമായ പുരോഗതിക്ക് സാധ്യത പകരുന്നതുമായ മേഖലയാണ് 'സ്മാര്‍ട്ട് ഗ്രിഡ്'. സൗരോര്‍ജം, കാറ്റ്, തിരമാല തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗത്തില്‍ അന്താരാഷ്ട്ര പുരോഗതിക്കനുസരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. അതിനുള്ള പ്രധാന കാരണം ഇത്തരം പ്രൊജക്ടുകളുടെ ഭീമമായ പ്രാരംഭ ചിലവു തന്നെയാണ്.
ചീമേനി എഞ്ചിനീയറിങ് കോളജില്‍ അന്തര്‍ദേശീയ ശാസ്ത്രസമ്മേളനം

സൗരോര്‍ജത്തിന്റെ ഉപയോഗത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സംസ്ഥാനം വളരെ പിന്നിലാണ്. തിരമാലയില്‍ നിന്നോ കാറ്റില്‍ നിന്നോ ഉള്ള വൈദ്യുതി ഉത്പാദനം ഉദ്ദേശിച്ച രീതിയില്‍ നടക്കാത്തത് സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തെയും അത് ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുക എന്നുള്ളതിന്റെയും ആവശ്യകത വര്‍ധിപ്പിക്കുന്നു.

മൂന്നു ദിവസമായി നടക്കുന്ന പരിപാടിയില്‍ സ്മാര്‍ട്ട് ഗ്രിഡ് അന്തര്‍ദേശീയ തലത്തില്‍ പ്രഗല്‍ഭരായ ഓസ്‌ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി എമിറേറ്റഡ് പ്രൊഫ. ഡോ. കെം നായര്‍, തായ്‌ലന്‍ഡിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എനര്‍ജി വിഭാഗം പ്രൊഫ. ഡോ ജെയ് ഗോവിന്ദ് സിങ്ങ്, ബംഗളൂരുവിലെ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കല്‍ കമ്പനി സീനിയര്‍ മാനേജര്‍ ഗുരുസ്വാമി തുടങ്ങിയവര്‍ ഈ രംഗത്തെ പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കും. നിരവധി സംവാദങ്ങള്‍ക്ക് സാധ്യത സൃഷ്ടിക്കുന്ന കാലിക പ്രാധാന്യമുള്ള തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സമ്മേളനം രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍ എങ്ങനെ ഗുണപരമായി പ്രയോജനപ്പെടുത്താം എന്ന് അവലോകനം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ ബിജുകുമാര്‍, ഡോ. പി വിനോദ്, കോര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍, ബിനേഷ് മോഹന്‍ വ്യക്തമാക്കി.

Keywords : Cheemeni, College, Press Meet, Kasaragod, Cheemeni Engineering College.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia