city-gold-ad-for-blogger

Inspection | പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത: കാസർകോട് കടകളിൽ വിശദമായ പരിശോധന

intensive inspection of kasaragod shops to curb hoarding
Photo: Arranged

*31 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. 

*വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകൾക്ക് പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി.

കാസർകോട്: (KasargodVartha) പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, വിലക്കയറ്റം എന്നിവ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. അഖിൽ (Additional District Magistrate) നേതൃത്വത്തിൽ കാസർകോട്, കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ വിശദമായ പരിശോധന നടത്തി. 31 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകൾക്ക് പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി.

സാധനങ്ങൾ അധികമായി സംഭരിച്ച് വില കൂട്ടുന്ന പ്രവർത്തനങ്ങൾ, നിയമവിരുദ്ധമായി വില കൂട്ടി വിൽക്കുന്ന പ്രവൃത്തി, അളവ് തൂക്ക നിയമങ്ങൾ പാലിക്കാതിരിക്കുക, ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പാലിക്കാതിരിക്കുക എന്നീ കാര്യങ്ങളാണ് പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

എഡിഎമ്മിന് പുറമെ, ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു. കാസർകോട് താലൂക്ക് സപ്ലൈ ഓഫീസർ ബി കൃഷ്ണനായിക്, ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥൻ പി. മൻസൂർ, അളവ് തൂക്ക നിയന്ത്രണ വിഭാഗം ഇൻസ്പെക്ടർ രതീഷ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ പ്രഭാകരൻ, പ്രദീപ്, ദിലീപ് പ്രഭ എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന തുടരും.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia