കാറപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 24,44,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Jan 8, 2015, 17:53 IST
കാസര്‍കോട്: (www.kasargodvartha.com 08/01/2015) കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് 24,44,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. തളങ്കര കൊറക്കോട്ടെ സമീറിന്റെ ഭാര്യ ജസീന(19)യ്ക്കു മംഗളൂരുവിലെ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് കാസര്‍കോട് അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണല്‍ (മൂന്ന് ) ഉത്തരവിട്ടത്.
2011 മാര്‍ച്ച് എട്ടിനു ബന്ധുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ മായിപ്പാടിയില്‍ കാര്‍ മറിഞ്ഞു ജസീനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
2011 മാര്‍ച്ച് എട്ടിനു ബന്ധുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ മായിപ്പാടിയില്‍ കാര്‍ മറിഞ്ഞു ജസീനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.