ഇന്‍ഷൂറന്‍സ് ബില്‍: എല്‍.ഐ.സി ഏജന്റുമാര്‍ പ്രക്ഷോഭത്തിലേക്ക്
Feb 5, 2013, 19:24 IST
11,51200.58 കോടി രൂപ ലൈഫ് ഫണ്ടും 11,17416 കോടി രൂപ അസറ്റുമുള്ള എല്‍.ഐ.സി 11 പഞ്ചവത്സര പദ്ധതിക്കു മാത്രമായി 5,28390 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. രാഷ്ട്ര വികസന പ്രവര്‍ത്തനത്തിന് ചെലവിടുന്ന മൊത്തം തുകയുടെ 24.31 ശതമാനം എല്‍.ഐ.സിയുടെ വിഹിതമാണ്. കഴിഞ്ഞ വര്‍ഷം 24.303.33 കോടി രൂപ പോളിസി ഉപഭോക്താക്കള്‍ക്ക് ബോണസായി നല്‍കിയ എല്‍.ഐ.സി 66,022.82 കോടി രൂപയുടെ ക്ലെയിമാണ് കഴിഞ്ഞ വര്‍ഷം തീര്‍പാക്കിയത്. 94.34 ശതമാനം ക്ലെയിം വെറും 15 ദിവസത്തിനകം തീര്‍പാക്കുന്ന എല്‍.ഐ.സി കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റിന് നികുതി ഇനത്തില്‍ നല്‍കിയത് 3,592.12 കോടി രൂപയും ഡിവിസണ്ടായി നല്‍കിയത് 1279.17 കോടി രൂപയുമാണ്. എന്നാല്‍ ഈ വളര്‍ചയ്‌ക്കെല്ലാം പിന്നില്‍ നെടുംതൂണായി പ്രവര്‍ത്തിച്ച ഏജന്റിന്റുമാരുടെ സ്ഥിതി അധികൃതര്‍ കണക്കിലെടുക്കുന്നില്ല.
ലോകത്തുള്ള എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും ഇന്ത്യയിലെ ഏജന്‍സി സിസ്റ്റം കൊണ്ടു വരാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യയിലെ ഏജന്റുമാരെ നശിപ്പിക്കുവാനുള്ള നടപടികളുമായാണ് ഭരണാധികാരികളും ഐ.ആര്‍.ഡി.എയും എല്‍.ഐ.സി മാനേജ്‌മെന്റിലെ ഒരു വിഭാഗവും പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്‍.ഐ.സി ഏജന്റുമാരുടെ പ്രമുഖ സംഘടനകളായ എല്‍.ഐ.സി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) യും ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ് ഫെഡറേഷനും സംയുക്തമായി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരി്ക്കുകയായിരുന്നു.
ഇന്‍ഷൂറന്‍സ് ബില്‍ പിന്‍വലിക്കുക, ഡയറക്ട് മാര്‍ക്കറ്റിംഗ് പിന്‍വലിക്കുക, ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടിവുകളെ എല്‍.ഐ.സിയില്‍ നിന്നും ഒഴിവാക്കുക, പോളിസിയില്‍ മേലുള്ള ലോണ്‍-പ്രീമിയം പലിശ കുറക്കുക, പോളിസിയിന്‍ മേലും കമ്മിഷനില്‍ മേലുള്ള സര്‍വീസ് ചാര്‍ജ് പിന്‍വലിക്കുക, വിദേശ മൂലധന നിക്ഷേപം ഉയര്‍ത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഏജന്‍സ് റെഗുലേഷന്‍ ആക്ട് 1972 ലെ പരിഷ്‌ക്കരിച്ച അപാകതകള്‍ പരിഹരിക്കുക, ബേങ്കുകളെ ബ്രോക്കര്‍മാരാക്കാതിരിക്കുക, ഗ്രാറ്റ്വിവിറ്റി റൂളിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് ബ്രഞ്ച് ഓഫീസര്‍ക്കു മുന്നില്‍ ഏജന്റുമാര്‍ ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ധര്‍ണാ സമരം നടത്തി ബിസിനസ്സ് ബന്ത് ആചരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൂക്കള്‍ ബാലകൃഷ്ണന്‍, പി. ബാലകൃഷ്ണന്‍, എ. അശോക് കുമാര്‍, എം.ജെ ലൂക്കോസ്, സി.ഡി നായര്‍, പി.എം ഭാസ്‌ക്കരന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, LIC, Insurance, Kasaragod, Kerala, Kerala Vartha, Kerala News.