city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈതപ്രം എഞ്ചിനീയറിംഗ് കോളേജില്‍ ബി. ആര്‍ക്ക് കോഴ്‌സിലേക്ക് സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/08/2016) ഉത്തര മലബാറില്‍ ആദ്യമായി ബി. ആര്‍ക്കിടെക്ചര്‍ കോഴ്‌സ് അനുവദിച്ച കൈതപ്രം എഞ്ചിനീയറിംഗ് കോളേജില്‍ ബി.ആര്‍ക്ക് കോഴ്‌സിലേക്ക് സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. പയ്യന്നൂര്‍ മാതമംഗലത്ത് പ്രവര്‍ത്തിച്ചു വരുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതുതായി അനുവദിച്ച ആര്‍ക്കി ടെക്ചര്‍ (ബി.ആര്‍ക്ക്)കോഴ്‌സിലേക്ക് ഈ മാസം 10 ന് മുമ്പായി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്തണമെന്നാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ ഏജന്‍സികളായ എ.ഐ.സി.ടി.യും ആര്‍ക്കി ടെക്ചര്‍കൗണ്‍സിലും അംഗീകാരം നല്‍കിയ കോഴ്‌സിന് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കേരള ഗവണ്‍മെന്റ് കോഴ്‌സിന് എന്‍.ഒ.സി. നല്‍കാത്തതിനാല്‍ ഗവണ്‍മെന്റ് ക്വാട്ടയിലെ 50 ശതമാനം സീറ്റില്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് നടത്തിയിരുന്നില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ ഏജന്‍സികളും സര്‍വകലാശാലയും അംഗീകാരം നല്‍കിയ കോഴ്‌സിന് മെറിറ്റ് ക്വാട്ടയില്‍ കുട്ടികളെ അലോട്ട് ചെയ്യാത്തതിനെ ചോദ്യം ചെയ്തു കൊണ്ട് കോളേജ് മാനേജ്‌മെന്റിനു വേണ്ടി ചെയര്‍മാന്‍ അഡ്വ.കെ.കെ.രാജേന്ദ്രന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിട്ടുള്ളത്.

ആകെ 40 സീറ്റിലാണ് പ്രവേശനം. ഗവണ്‍മെന്റ് ക്വാട്ടയിലേക്ക് 20 സീറ്റാണ് അനുവദിച്ചിട്ടുണ്ട്. ഇതോടുകൂടി മെറിറ്റ് സീറ്റില്‍ കേരളത്തിലെ 20 കുട്ടികള്‍ക്ക് കൂടി പഠിക്കാനുള്ള അവസരം ഉണ്ടാകും. ഈ മാസം പത്തിന് മുമ്പായി അലോട്ട്‌മെന്റ് നടത്തിയില്ലെങ്കില്‍ യോഗ്യരായ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാവുന്നതാണ് എന്നും കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൈതപ്രം എഞ്ചിനീയറിംഗ് കോളേജില്‍ ബി. ആര്‍ക്ക് കോഴ്‌സിലേക്ക് സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശം

Keywords:  Kasaragod, Kerala, Trikaripur, College, Payyannur College of Engineering and technology, Court order, Instruction to Special allotment at Payyannur College of Engineering and technology.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia