ട്രാഫിക്ക് നിയമം ലംഘിച്ചതിന് പിഴ ബാങ്കിലടക്കാന്‍ നിര്‍ദ്ദേശം
Apr 17, 2012, 16:58 IST
അജാനൂര്‍ : ട്രാഫിക്ക് നിയമം ലംഘിച്ച് വാഹനം ഓടിച്ച് പോയതിന് പിഴ ബാങ്കിലടക്കാന്‍ നിര്‍ദ്ദേശം. അജാനൂര്‍ മാണിക്കോത്തെ കൗലത്ത് മന്‍സിലിലെ എം റസാഖിനാണ് തിരുവനന്തപുരത്ത് വെച്ച് ട്രാഫിക്ക് നിയമം പാലിക്കാതെ വാഹനം ഓടിച്ചതിന് 100 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂറിലടക്കാന്‍ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നോട്ടീസയച്ചിരിക്കുന്നത്.
2011 ആഗസ്റ്റ് 26ന് റസാഖ് സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര പോയിരുന്നു. തിരിച്ച് മ്യൂസിയം വഴി വരുമ്പോള്‍ അബദ്ധവശാല്‍ വാഹനം സീബ്രാലൈന്‍ ക്രോസിംഗ് നടത്തിയത് പോലീസ് കണ്‍ട്രോള്‍ റൂമിലെ ട്രാഫിക്ക് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞതാണ് റസാക്കിന് വിനയായത്.
സംഭവം നടന്ന് 8 മാസത്തിന് ശേഷമാണ് ട്രാഫിക് നിയമം ലംഘിച്ചതിന് 100 രൂപ പിഴ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള പോലീസ് കണ്‍ട്രോള്‍ റൂമില്‍ നേരിട്ട് അടയ്ക്കുകയോ അല്ലെങ്കില്‍ എസ് ബി ടി ശാഖയില്‍ അടയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ നോട്ടീസയച്ചത്. റസാഖ് 100 രൂപ ബാങ്കില ടച്ച് തുടര്‍ന്നുള്ള നിയമ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
Keywords: Ajanur, kasaragod, Fine, Trafic