Inspectors | ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് അന്യജില്ലകളിലേക്ക് മാറ്റിയ ഇൻസ്പെക്ടർമാരെ കാസർകോട്ടേക്ക് നിയമിച്ചു
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് അന്യജില്ലകളിലേക്ക് മാറ്റി നിയമിക്കപ്പെട്ട ഇൻസ്പെക്ടർമാരെ കാസർകോട്ടേക്ക് നിയമിച്ചു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന പി അജിത് കുമാറിനെ ഹൊസ്ദുർഗിലും വയനാട് നിന്നും പി നളിനാക്ഷനെ കാസർകോട് ടൗൺ സി ഐ ആയും നിയമിച്ചു. കണ്ണൂർ മുഴക്കുന്നിൽ നിന്നും എ സന്തോഷ് കുമാറിനെ മേൽപറമ്പ് സി ഐ ആയും നിയമിച്ചു.
വെള്ളരിക്കുണ്ടിൽ പി കെ മുകുന്ദനെയും ചന്തേരയിൽ എ പ്രശാന്തിനെയും അമ്പലത്തറയിൽ ടി ദാമോദരനെയും ബേഡകത്ത് രഞ്ജിത് രവീന്ദ്രനെയും വിദ്യാനഗറിൽ യു പി വിപിനെയും കാസർകോട് സൈബർ സെലിൽ ഇ അനൂബ് കുമാറിനെയും ചീമേനിയിൽ എ അനിൽ കുമാറിനെയും നിയമിച്ചു.
കെ പി ഷൈൻ ആണ് പുതിയ ബേക്കൽ സിഐ. ചിറ്റാരിക്കാലിൽ രാജീവൻ വലിയവളപ്പിലിനെയും രാജപുരത്ത് പി രാജേഷിനെയും കുമ്പളയിൽ കെ പി വിനോദ് കുമാറിനെയും കെ സുനുമോനെ ആദൂരിലും സിഐമാരായി നിയമിച്ചു. പി പ്രമോദിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലും യൂസുഫ് നടുതറമ്മലിനെ തളങ്കര കോസ്റ്റൽ ഇൻസ്പെക്ടറായും നിയമിച്ചു.