ബേക്കല്‍, തളങ്കര പൊലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍ എസ് എച് ഒമാരെ സ്ഥലം മാറ്റി
Jul 27, 2021, 15:25 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2021) ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍ എസ് എച് ഒമാരെ സ്ഥലം മാറ്റി. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ രാജേഷ് പി യെ കോഴിക്കോട് ടൗണിലേക്കും തളങ്കര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ അരുണ്‍ എം ജെയെ കോട്ടയം സൈബര്‍ ക്രൈം സ്റ്റേഷനിലേക്കും മാറ്റി നിയമിച്ചു.
പാലക്കാട് സി ബിയിലെ വിപിന്‍ യു പി ബേക്കലിലും കോഴിക്കോട് സൈബര്‍ ക്രൈമിലെ രാജേഷ് പി തളങ്കര കോസ്റ്റലിലും പുതിയ ഇന്‍സ്പെക്ടര്‍ എസ് എച് ഒ മാരാകും.
സംസ്ഥാനത്താകെ വിവിധ സ്റ്റേഷനുകളിലെ 54 ഇന്‍സ്പെക്ടര്‍ എസ് എച് ഒമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം കാസര്‍കോട്ടെ ഡി വൈ എസ് പിമാരെയും എസ് ഐ മാരെയും മാറ്റിനിയമിച്ചിരുന്നു.
സംസ്ഥാനത്താകെ വിവിധ സ്റ്റേഷനുകളിലെ 54 ഇന്‍സ്പെക്ടര്‍ എസ് എച് ഒമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം കാസര്‍കോട്ടെ ഡി വൈ എസ് പിമാരെയും എസ് ഐ മാരെയും മാറ്റിനിയമിച്ചിരുന്നു.
Keywords: news, kasaragod, Bekal, Thalangara, Police, police-station, Transfer, District, Kozhikode, Kottayam, Palakkad, CBI, State, Inspector SHOs of Bekal and Thalangara police stations transferred.
< !- START disable copy paste -->