city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ്- എക്‌സൈസ്- വാണിജ്യനികുതി സ്‌ക്വാഡുകളുടെ സംയുക്ത പരിശോധന; കള്ളക്കടത്ത് വാഹനങ്ങള്‍ റൂട്ട് മാറി ഓടുന്നു

കാസര്‍കോട്: (www.kasargodvartha.com 11/09/2016) ബലി പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതോടെ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്തും കഞ്ചാവ്- മണല്‍ക്കടത്തും നികുതിവെട്ടിച്ചുള്ള കോഴിക്കടത്തും വര്‍ധിച്ചു. ഇതേ തുടര്‍ന്ന് കാസര്‍കോട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ്- എക്‌സൈസ്- വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ സംയുക്ത സ്‌ക്വാഡ് പരിശോധന ശക്തമാക്കി.

അതിര്‍ത്തി കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും സ്‌ക്വാഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രണ്ടുമാസത്തിനിടെ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളില്‍ നിന്നും വന്‍തോതിലാണ് മദ്യവും കഞ്ചാവും പിടികൂടിയത്. കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസുകളില്‍ നിരവധി തവണ കടത്തിയ മദ്യവും പിടികൂടിയിരുന്നു. ബസുകളിലും ഓട്ടോറിക്ഷകളിലും കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങളിലും മദ്യവും കഞ്ചാവും കടത്തുന്നുണ്ട്. ലക്ഷങ്ങളുടെ നികുതി വെട്ടിച്ചാണ് ആന്ധ്രയില്‍ നിന്നും മറ്റും കര്‍ണ്ണാടക വഴി കേരളത്തിലേക്ക് കോഴികളെ കടത്തുന്നത്.  ഇതിനുപുറമെ ടിപ്പര്‍ ലോറികളിലും മിനിലോറികളിലുമുള്ള പുഴമണല്‍ക്കടത്തും പതിവാണ്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനാല്‍ കള്ളക്കടത്ത് വാഹനങ്ങള്‍ റൂട്ട് മാറിയാണ് ഓടുന്നത്. മംഗളൂരുവില്‍ നിന്നും വരുന്ന പല വാഹനങ്ങളും ചെക്ക് പോസ്റ്റ് ഒഴിവാക്കിയാണ് കാസര്‍കോട്ടെത്തുന്നത്. ആഘോഷകാലങ്ങളില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് കള്ളക്കടത്തുകാര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വാഹനങ്ങളിലെ അനധികൃതകടത്തുകള്‍ പിടികൂടുമെന്ന് ഇത്തരം സംഘങ്ങള്‍ക്ക് നന്നായറിയാം. സാധാരണ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കിയാണ് കള്ളക്കടത്ത് വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നത്. ഒരാഴ്ച മുമ്പാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവറോട് കൈക്കൂലി വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ്- എക്‌സൈസ്- വാണിജ്യനികുതി സ്‌ക്വാഡുകളുടെ സംയുക്ത പരിശോധന; കള്ളക്കടത്ത് വാഹനങ്ങള്‍ റൂട്ട് മാറി ഓടുന്നു

Keywords:  Kasaragod, Kerala, Vehicle, Chicken, Ganja, Lorry, Manjeshwaram, Inspection tightened: Smuggling vehicles take diversion.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia