city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspection | അതിർത്തി ചെക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരുടെ പരിശോധന കാര്യക്ഷമമാവുന്നില്ല; കോഴി ഉൾപെടെയുള്ള പക്ഷികൾക്ക് 1 രൂപയും കന്നുകാലികൾക്ക് 75 രൂപയും പ്രവേശന ഫീസ് വാങ്ങുന്ന പദ്ധതി പാളുന്നുവെന്ന് ആക്ഷേപം

മഞ്ചേശ്വരം: (www.kasargodvartha.com) അന്യസംസ്ഥാങ്ങളിൽ നിന്ന് അതിർത്തി കടന്നുവരുന്ന കോഴികൾക്കും വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും പ്രവേശന ഫീസ് ഈടാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി പാളുന്നതായി ആക്ഷേപം. കേരളത്തിന്റെ എല്ലാ അതിർത്തി ചെക് പോസ്റ്റുകളിലും ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്. ചുവന്ന ലൈറ്റ് ഘടിപ്പിച്ച സിഗ്നൽ ദണ്ഡ് കാട്ടിയാൽ കോഴികളെയും വളർത്തുമൃഗങ്ങളെയും അടക്കം കൊണ്ടുവരുന്ന വാഹങ്ങൾ നിർത്തുന്നില്ലെന്നാണ് ഡ്യൂടിയിലുള്ള ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ പറയുന്നത്.

Inspection | അതിർത്തി ചെക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരുടെ പരിശോധന കാര്യക്ഷമമാവുന്നില്ല; കോഴി ഉൾപെടെയുള്ള പക്ഷികൾക്ക് 1 രൂപയും കന്നുകാലികൾക്ക് 75 രൂപയും പ്രവേശന ഫീസ് വാങ്ങുന്ന പദ്ധതി പാളുന്നുവെന്ന് ആക്ഷേപം

കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികൾക്ക് ഒന്നിന് ഒരു രൂപയും പശു, എരുമ, പോത്ത് തുടങ്ങിയ കന്നുകാലികൾക്ക് ഒന്നിന് 75 രൂപയുമാണ് എൻട്രി ഫീസ്. ആട്, ചെമ്മരിയാട്, പന്നി തുടങ്ങിയവയ്ക്ക് ഒന്നിന് 65 രൂപ വീതമാണ് നൽകേണ്ടത്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. ഈ നിയമം കർശനമാക്കിയാൽ വലിയ സാമ്പത്തിക വരുമാനം സംസ്ഥാനത്തിന് കിട്ടും. എന്നാൽ, ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരുടെ സംരക്ഷണത്തിനും പരിശോധനയ്ക്കും പൊലീസിന്റെയോ മറ്റോ സഹായം ലഭിക്കാത്തത് കൊണ്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

സുള്ള്യ, പുത്തൂർ ഭാഗങ്ങളിൽ നിന്നും വളർത്താനായി കൊണ്ടുവരുന്ന പശുക്കൾക്ക് കർഷകർ കൃത്യമായി തന്നെ പ്രവേശന ഫീസ് നൽകുന്നുണ്ടെന്ന് ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ പറയുന്നു. അതേസമയം ഇറച്ചിക്കോഴികളുമായും അറുക്കാനായി കന്നുകാലികളെയും കയറ്റിക്കൊണ്ടുവരുന്ന വാഹനങ്ങൾ ഒരു തരത്തിലും തങ്ങൾ ലൈറ്റ് കാണിച്ചാൽ നിർത്താറില്ലെന്നാണ് ഡ്യൂടിയിലുള്ള ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ വ്യക്തമാക്കുന്നത്. 

നേരത്തെ കോഴികൾക്കും മറ്റും 'വാറ്റ്' നിലവിൽ ഉണ്ടായിരുന്നു. എന്നാൽ ജിഎസ്ടി വന്നതോടെ സർകാരിന് ഇത്തരത്തിൽ ഒരു വരുമാനവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായാണ് എൻട്രി ഫീസുമായി സംസ്ഥാന സർകാർ അതിർത്തികളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ പാളിയിരിക്കുന്നതെന്നാണ് വിമർശനം.

Inspection | അതിർത്തി ചെക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരുടെ പരിശോധന കാര്യക്ഷമമാവുന്നില്ല; കോഴി ഉൾപെടെയുള്ള പക്ഷികൾക്ക് 1 രൂപയും കന്നുകാലികൾക്ക് 75 രൂപയും പ്രവേശന ഫീസ് വാങ്ങുന്ന പദ്ധതി പാളുന്നുവെന്ന് ആക്ഷേപം

Keywords: Inspection, Check Posts, Border, Chicken, Cattle, Livestock, Inspector, Entry Fee, Police, GST, Inspection of livestock inspectors at border check posts is ineffective.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia