city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 29/08/2016) മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിനെ ഫേസ്ബുക്ക് പേജിലൂടെ അസഭ്യം പറഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ബായാര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരിലാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അബ്ദുല്‍ മുത്തലിബ് എന്നയാള്‍ അസഭ്യം പറഞ്ഞതെന്ന് എം എല്‍ എ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. അസഭ്യം പറഞ്ഞത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ കാര്യം ഡി വൈ എഫ് ഐ പ്രവര്‍ത്തകനോട് സൂചിപ്പിച്ചപ്പോള്‍ തെറിവിളി ആവര്‍ത്തിച്ചതായി പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അസഭ്യം പറഞ്ഞ യുവാവ് ഗള്‍ഫിലാണ് ഉള്ളതെന്നാണ് സംശയിക്കുന്നത്.

പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

Keywords : P.B. Abdul Razak, MLA, Complaint, Police, Investigation, Kasaragod, Facebook Page.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia