തീരദേശ റോഡിന്റെ പണി ആരംഭിക്കണം: ഐ.എന്‍.എല്‍
May 29, 2013, 09:15 IST
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡ് പാലത്തിന് സമീപത്ത് നിന്ന് പള്ളം കസബ കടപ്പുറം പാലം വരെ തീരദേശ റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ നെല്ലിക്കുന്ന് മേഖല ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
എസ്റ്റിമേറ്റ് തയ്യാറാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടെന്റര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ല. അടിയന്തിരമായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രസ്തുത തീരദേശ റോഡിന്റെ പണി ആരംഭിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിന്റെ കോപ്പി നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയ്ക്കും നല്‍കി.

Keywords: Pallam, Kasaragod, Kasaba Kadappuram, Road, Work, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News