ഖാസി കേസ്: സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം: ഐ എന്‍ എല്‍
May 31, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2016) പ്രമുഖ മതപണ്ഡിതനും മംഗളൂരു ഉള്‍പെടെ നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ദീന്‍ ആവശ്യപ്പെട്ടു.
അനിശ്ചിതകാല സമരത്തിന്റെ 31-ാമത് ദിനമായ തിങ്കളാഴ്ച സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ഐ എന്‍ എല്‍ കാസര്‍കോട് മണ്ഡലം ട്രഷറര്‍ സി എച്ച് റിയാസ്, ഐ എന്‍ എല്‍ മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷൈഖ് ഹനീഫ്, മൊയ്തീന്‍ ഹദ്ദാദ് നഗര്‍, കെ കെ അബ്ബാസ് ബേക്കല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, C.M Abdulla Maulavi, Death, Mangalore, Chembarika Qazi, Monday, Inauguration, Action Committee.